Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; കൊടുംചൂടിന് ആശ്വാസമായി വെള്ളിയാഴ്ച വേനൽ മഴയെത്തും

text_fields
bookmark_border
ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; കൊടുംചൂടിന് ആശ്വാസമായി വെള്ളിയാഴ്ച വേനൽ മഴയെത്തും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇന്നും നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Summer Rain
Next Story