Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സാഹചര്യം ദുഷ്കരം:...

'സാഹചര്യം ദുഷ്കരം: കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നു'

text_fields
bookmark_border
സാഹചര്യം ദുഷ്കരം: കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നു
cancel

ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകരുതെന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്‍റെ നയം ആധുനിക കാലത്ത് നിലനില്പില്ലാത്തതാണെന്ന് മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ വിമർശിച്ചു.

മികച്ച സ്‌കൂൾ വിദ്യാഭ്യാസമുണ്ടായിട്ടും കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ദുഷ്‌കരമായ സാഹചര്യം കൊണ്ടാണെന്നും കേന്ദ്ര സർവകലാശാല ഭേദഗതി 2022 ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വഹാബ് പറഞ്ഞു.

കേരളത്തിൽ ഒരു കേന്ദ്ര സർവകലാശാല മാത്രമാണുള്ളത്. കേന്ദ്ര സർക്കാറിന്റെ വിവേചന നിലപാടാണ് ഇതിന് കാരണം. സർവകലാശാലകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ചില നിർദേശങ്ങളും അദ്ദേഹം സഭയിൽ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala studentmigrating abroad
News Summary - 'Kerala students are migrating abroad'
Next Story