Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ കപ്പലുകളിലെ...

കൊച്ചിയിൽ കപ്പലുകളിലെ ക്രൂചേഞ്ചിന്​ വിലക്ക്: കോടികളുടെ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് സ്​റ്റീമർ ഏജൻസി അസോ.

text_fields
bookmark_border
കൊച്ചിയിൽ കപ്പലുകളിലെ ക്രൂചേഞ്ചിന്​ വിലക്ക്: കോടികളുടെ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് സ്​റ്റീമർ ഏജൻസി അസോ.
cancel
Listen to this Article

കൊച്ചി: രാജ്യത്ത്​ ഏറ്റവും കൂടുതൽ ക്രൂചേഞ്ച്​ സർവീസ് നടത്തിയ​ കൊച്ചിൻ തുറമുഖത്ത് കഴിഞ്ഞ ആഴ്ച മുതൽ ഇതിന് വിലക്കേർപ്പെടുത്തിയത് കോടികളുടെ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് കേരള സ്​റ്റീമർ ഏജൻസി അസോസിയേഷൻ. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്​ മന്ത്രാലയമാണ് ക്രൂചേഞ്ച്​ സർവീസിന് വിലക്ക് ഏർപ്പെടുത്തിയത്​. കഴിഞ്ഞ രണ്ട്​ വർഷമായി തുടർന്ന്​ വരുന്ന ചേഞ്ചിങ്ങിന്​ കഴിഞ്ഞ ആഴ്ചയാണ്​ വിലക്കേർപ്പെടുത്തിയിരിക്കുന്നത്​.

കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 മെയ്​ 15 നാണ്​ കൊച്ചിൻ തുറമുഖത്ത്​ ക്രൂ ചേഞ്ച്​ ആരംഭിച്ചത്​. ഈ കാലയളവിൽ 1168 ക്രൂചേഞ്ച് ഓപ്പറേഷൻസാണ്​ നടത്തിയത്​. 18,159 നാവികരാണ് ഇത്തരത്തിലൂടെ ക്രൂ ചേഞ്ച്​ ചെയ്തത്. 1081 കപ്പലുകൾ, 9620 സൈൻഓൺ, 8839 സൈൻഓഫ് എന്നിവയാണ്​ ഇക്കാലയളവിൽ നടന്നത്​. തറമുഖ ബെർത്തിൽ നടന്ന ക്രൂചേഞ്ച്, മെഡിക്കൽ ഇവാകുവേഷൻ ഒഴികെയുള്ള കണക്കുകളാണിത്​.

സമാനമായി വിഴിഞ്ഞം തുറമുഖത്ത്​ 730 കപ്പലുകളിൽ 4000 ത്തോളം നാവികർ സൈൻഓൺ-ഓഫ്നടത്തിയത്​. ഒരു കപ്പലിന്‍റെ ക്രൂ ചേഞ്ചിങ്​ നടക്കു​മ്പോൾ വിവിധയിനം ഫീസുകൾ, വാടക, മറ്റ്​ സൗകര്യങ്ങളൊരുക്കുന്നതുൾപ്പടെ ഏകദേശം 50 ലക്ഷം രൂപയുടെ ഇടപാടുകളാണ്​ ​നടക്കുന്നത്​. ഇത്തരത്തിൽ 400​ കോടിരൂപയുടെ വരുമാനം പോർട്ടിന്​ മാത്രം ലഭിച്ചിട്ടുണ്ടെന്നാണ്​ അനൗദ്യോഗിക കണക്കുകൾ പറയുന്നത്​. ഇത്രയും നേട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ്​ ഡയറക്ടർ ജറനൽ ഓഫ്​ ഷിപ്പിങ്​ മന്ത്രാലയം ക്രൂ ചേഞ്ചിങ്ങ്​ അവസാനിപ്പിക്കണമെന്ന ഉത്തരവിറക്കിയിരിക്കുന്നത്​.

ഉത്തരവ്​ പുന:പരിശോധിക്കണമെന്നാവശ്യവുമായി കേരള സ്​റ്റീമർ ഏജൻസി അസോസിയേഷൻ ​രംഗത്തെത്തി​. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ കൊച്ചി തുറമുഖത്തും വിഴിഞ്ഞത്തും ​സർക്കാറുമായി സഹകരിച്ച്​ ക്രൂ​ചേഞ്ചിങ്ങ്​ ആരംഭിച്ചത്​. രണ്ട്​ വർഷത്തിനുള്ളിൽ സർക്കാറിനും പോർട്ടിനുമൊപ്പം വിവിധ മേഖലകളിൽ സാമ്പത്തിക ഉണർവിന്​ ക്രൂ​ചേഞ്ച്​ പദ്ധതി ഗുണമായിരുന്നു. വാണിജ്യ വ്യവസായരംഗത്തിനു ക്രൂചേഞ്ച്​ സർവിസിലൂടെ ഗുണകരമായ മാറ്റം ഉണ്ടാക്കാനായിരുന്നു.

ഈ സാഹചര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ്​ ഷിപ്പിംഗ്​ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത് മേഖലക്കുണ്ടായ ഉണർവിന്​ തിരിച്ചടിയാകും​. ഇത്​ തുറമുഖങ്ങളുടെ വരുമാനത്തെയും അനുബന്ധ മേഖലകളെയും സാരമായി ബാധിക്കും. കൊച്ചിയിലും വിഴിഞ്ഞത്തും നാവികരുടെ കപ്പൽ തൊഴിലാളികളുടെ സൈൻ ഓൺ - സൈൻ ഓഫ്​ ചെയ്യാനുള്ള അവസരം നഷേധിക്കപ്പെടുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്​തമാക്കുന്നു. ക്രൂചേഞ്ച് ഓപ്പറേഷൻസ്​ തുടരാൻ കേന്ദ്ര- കേരളാ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രസിഡൻറ്​ എം. കൃഷ്ണകുമാർ, വൈസ്​ പ്രസിഡന്‍റ്​ കെ.എസ്​ ബിനു, മാനേജിങ്ങ്​ കമ്മിറ്റി മെമ്പേഴ്​സായ പ്രകാശ്​ അയ്യർ, പി.ജി വിജേഷ്​, ശശി കർത്താ, സജിത്ത്​ കുമാർ, സന്തോഷ്​ കുമാർ, വർഗീസ്​ കെ ജോർജ്​ എന്നിവർ വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shipcochin portSteamer agencycrew change
News Summary - Kerala Steamer agency against Ban on crew change in ships in cochin port
Next Story