Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട്: 'ചെലവ് കേരളം വഹിക്കാം സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം':കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി

text_fields
bookmark_border
പുതിയ മുല്ലപ്പെരിയാർ അണക്കെട്ട്: ചെലവ് കേരളം വഹിക്കാം സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം:കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി
cancel

ഇടുക്കി: പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഡിസൈൻ, സ്ഥലം, നിർമാണം എന്നിവ തമിഴ്നാടിന് തീരുമാനിക്കാമെന്നും ചെലവ് മുഴുവൻ കേരളം വഹിക്കാമെന്നും സംസ്ഥാനം ആഭ്യന്തര മന്ത്രി അമിത്ഷായെ അറിയിച്ചു. തമിഴ്നാടിന് അർഹമായ മുഴുവൻ വെള്ളവും പുതിയ അണക്കെട്ടിൽ നിന്ന് നൽകാൻ കേരളം സന്നദ്ധമാണെന്നും കേരളം വ്യക്തമാക്കി. അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് ചേർന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസ്ഥാനം ആവശ്യങ്ങളും ആശങ്കയും അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. തമിഴ്നാടിന്‍റെ നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കുകയും ചെയ്തതാണ്. അണക്കെട്ടിന്‍റെ ഉയരം 142 അടിയിൽ നിന്ന് 152 ആക്കി ഉയർത്തണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

മുല്ലപ്പെരിയാറിനു പുറമെ കെ.എസ്.ആർ.ടി.സി ടോൾ ഇളവ്, തലശ്ശേരി-മൈസൂർ, നിലമ്പൂർ - നഞ്ചൻകോട് റെയിൽപാത, രാത്രികാല യാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളും കൗൺസിൽ യോഗത്തിൽ കേരളം ഉന്നയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story