Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും; സ്വർണക്കപ്പിനായി മത്സരം മുറുകി, തൃശൂർ മുന്നിൽ

text_fields
bookmark_border
തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും
grp dance 876876
cancel
camera_alt

ഫോട്ടോ: അരവിന്ദ് ലെനിൻ 

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാകും.

സ്വർണ്ണക്കപ്പിനായുള്ള പോയിൻറ് പട്ടികയിൽ 965 പോയിന്‍റോടെ തൃശ്ശൂർ ജില്ലയാണ് മുന്നിൽ. 961 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാമതുണ്ട്. 959 പോയിന്‍റോടെ കോഴിക്കോട് നാലാമതുണ്ട്. ആകെയുള്ള 249 മത്സരങ്ങളിൽ 239ഉം പൂർത്തിയായി. ഇന്ന് പത്ത് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

പോയിൻറ് പട്ടിക

തൃശൂർ 965

പാലക്കാട് 961

കണ്ണൂർ 961

കോഴിക്കോട് 959

മലപ്പുറം 934

എറണാകുളം 930

കൊല്ലം 921

തിരുവനന്തപുരം 913

ആലപ്പുഴ 909

കോട്ടയം 881

കാസർകോട് 876

വയനാട് 865

പത്തനംതിട്ട 807

ഇടുക്കി 778

കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 166 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 101 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

ഇന്ന് ഒന്നാം വേദിയിൽ രാവിലെ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തം, രണ്ടാംവേദിയായ വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റ്, മൂന്നാം വേദിയായ ടാഗോർ തിയേറ്ററിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരള നടനം എന്നിവ നടക്കും. ആറാം വേദിയായ പാളയം സെൻറ് ജോസഫ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം, പതിമൂന്നാം വേദിയായ വഴുതക്കാട് കാർമൽ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട്, പതിനാലാം വേദിയായ തൈക്കാട് ഭാരത് ഭവനിൽ ഹൈസ്കൂൾ വിഭാഗം ഇരുള നൃത്തം, പതിനഞ്ചാം വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഹയർ സെക്കൻഡറി വിഭാഗം പളിയ നൃത്തം എന്നിവ നടക്കും.

അഞ്ച് ദിവസം നീണ്ട കലോത്സവത്തിന് ജനുവരി നാലിനാണ് തുടക്കമായത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയാണ് പ്രധാനവേദി. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 15,000ലേറെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala State School Kalolsavam 2025 point updates
Next Story