Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലയൊഴുകിപ്പടർന്ന പകൽ; കലക്കി, തിമിർത്ത് കലോത്സവം

text_fields
bookmark_border
308 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ മുന്നിൽ
kala 3
cancel
camera_alt

പൂരക്കളി എച്ച്.എസ് വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ ടീം (ഫോട്ടോ: അരവിന്ദ് ലെനിൻ) 

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ 25 വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുന്നു. തലസ്ഥാന നഗരിയിൽ അവധിദിവസത്തിൽ വൻതോതിൽ ആസ്വാദകരാണ് കലോത്സവത്തിന്‍റെ ഭാഗമാകാൻ ഒഴുകിയെത്തുന്നത്. സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വൈകീട്ട് നാല് മണിക്കുള്ള പോയിന്‍റ് നില പ്രകാരം 308 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ. 305 പോയിന്‍റുമായി തൃശ്ശൂർ രണ്ടാമതും 303 പോയിന്‍റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആകെ 249 മത്സരയിനങ്ങളിൽ 85 എണ്ണമാണ് പൂർത്തിയായത്.

സ്കൂളുകളുടെ പോയിന്‍റ് പട്ടികയിൽ 45 പോയിന്‍റ് വീതം നേടിയ പത്തനംതിട്ട എസ്.വി.ജി.വിഎച്ച്.എസ്.എസ് കിടങ്ങന്നൂർ, ആലപ്പുഴ എൻ.എസ് ബോയ്സ് എച്ച്.എസ്.എസ് മാന്നാർ എന്നിവരാണ് മുന്നിലുള്ളത്. 43 പോയിന്‍റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറിയാണ് മൂന്നാമത്.




പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയിൽ എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, രണ്ടാം വേദിയായ വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ പെൺകുട്ടികളുടെ നാടോടിനൃത്തം, മൂന്നാംവേദിയായ ടാഗോർ തിയറ്ററിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം എന്നിവയാണ് പുരോഗമിക്കുന്നത്. വിശദമായ ഷെഡ്യൂളിന് കലോത്സവ വെബ്സൈറ്റ് സന്ദർശിക്കാം.

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala State School Kalolsavam 2025 point updates
Next Story