സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 23ന് കോഴിക്കോട്
text_fieldsകൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ ശിപാർശകൾ ചർച്ച െചയ്യുന്നതിനായി ഇൗ മാസം 23ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേരും. രാവിലെ 10ന് കോഴിക്കോട് അസ്മ ടവറിലാണ് യോഗം േചരുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും യോഗത്തിലുണ്ടാകും. പുതിയ ഹജ്ജ് നയത്തിൽ കേരളം ആവശ്യപ്പെട്ട പ്രധാന വിഷയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല.
ഇൗ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച മന്ത്രി കെ.ടി. ജലീൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇൗ മാസം 30ന് മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
