തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ല –കമീഷൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ. എല്ലാ ഫലവും ഉച്ചക്ക് മുമ്പ് അറിയാം. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളും സമ്പർക്കവിലക്കിലുമുള്ള എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ല കലക്ടർമാർ അറിയിച്ചു.
അതിനാൽ തപാൽ ബാലറ്റ് കൂടി ഏർപ്പെടുത്തി. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. വോെട്ടണ്ണൽ ദിനമായ 16ന് രാവിലെ എട്ട് വരെ എത്തുന്ന തപാൽ വോട്ട് പരിഗണിക്കും. കോവിഡ് ബാധിതർക്കും സമ്പർക്കവിലക്കിൽ ഉള്ളവർക്കും സ്പെഷൽ ബാലറ്റ് തപാലിലൂടെയും അയച്ചുകൊടുക്കുമെന്ന് കമീഷൻ അറിയിച്ചു. നിലവിൽ സ്പെഷൽ പോളിങ് ഒാഫിസർ താമസസ്ഥലത്ത് നേരിെട്ടത്തിയാണ് ബാലറ്റ് നൽകുന്നത്.
ചില സ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടെത്താനും ബാലറ്റ് നൽകാനും അസൗകര്യം നേരിട്ടത് ശ്രദ്ധയിൽപെട്ടു. നേരിട്ട് നൽകാൻ കഴിയാത്ത സ്പെഷൽ വോട്ടർമാർക്ക് വരണാധികാരികൾ ബാലറ്റുകൾ അവരുടെ വിലാസത്തിലേക്ക് തപാലിൽ അയക്കും.

