1000 കോടി കൂടി കടമെടുക്കും; കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനം 1000 കോടി രൂപ കൂടി കടമെടുക്കുന്നു. അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി കടമെടുപ്പിന് കടപ്പത്രം പുറപ്പെടുവിച്ചു. ലേലം സെപ്റ്റംബർ 26ന് റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.
കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവന്നത് സാമ്പത്തികസ്ഥിതിക്ക് കൂടുതൽ ആഘാതമായിരുന്നു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. നിലവിലെ പരിധിയിൽ നിന്നാണ് കടമെടുപ്പ്. കേന്ദ്ര നിലപാടിനെതിരെ നിയമനടപടിക്ക് തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.

