കൊച്ചി : സംസ്ഥാന ബാലാവകാശ കമീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഹൈകോടതി തള്ളി. നിയമന വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയിട്ടില്ലെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഏറ്റുമാനൂർ സ്വദേശി പ്രശാന്ത് രാജൻ, ഇടുക്കി കുമളി സ്വദേശിനി സുസ്മിത ജോൺ എന്നിവർ നൽകിയ ഹരജികൾ ജസ്റ്റിസ് അനു ശിവരാമൻ തള്ളിയത്.
മതിയായ യോഗ്യതയുണ്ടായിട്ടും അംഗങ്ങളുടെ നിയമനത്തിന് തങ്ങളെ പരിഗണിച്ചില്ലെന്നാരോപിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. മാർച്ച് 22നാണ് കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വിജ്ഞാപനമിറക്കിയത്. ഏപ്രിൽ 15ന് വൈകീട്ട് അഞ്ചിനകം അപേക്ഷകൾ സാമൂഹിക നീതി സെക്രട്ടറിക്ക് ലഭിക്കണം. പിന്നീട് ഇത് 21 വരെ നീട്ടി. അേപക്ഷ 17ന് നൽകിയ പ്രശാന്ത്, കുട്ടികളുടെ സേവന മേഖലയിലെ പരിചയം വ്യക്തമാക്കുന്ന രേഖകൾ അയച്ചത് 20നാണ്.