സംസ്ഥാനം 1,000 കോടി രൂപ കൂടി കടമെടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനം 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായാണ് കടമെടുക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇതു സംബന്ധിച്ച കടപത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജൂലായ് 22 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനവും വിശദാംശങ്ങളും ധനവകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.inലുണ്ട്.
കേന്ദ്ര നിലപാടുമൂലം സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടും എല്ലാ മേഖലയിലും സർക്കാറിന് നേട്ടമുണ്ടാക്കാനായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനകാലമാകുമ്പോള്‍ കേരളത്തിന്റെ മൊത്തം കടഭാരം 4.65 ലക്ഷം കോടി രൂപയിൽ ഒതുങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലമായ 2020- 21ല്‍ 2.96 ലക്ഷം കോടിയായിരുന്നു ആകെ കടം. ഓരോ അഞ്ചുവര്‍ഷവും കടത്തിന്റെ അളവ് ഇരട്ടിയാകുകയാണ് പതിവ്. ഇതനുസരിച്ച് നോക്കിയാല്‍ ഇപ്പോഴത്തെ കടഭാരം 5.8 ലക്ഷം കോടിയായെങ്കിലും ഉയരണം. എന്നാൽ, അതുണ്ടായില്ലെന്നും മന്ത്രിയുടെ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

