Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളശ്രീ പുരസ്കാരം:...

കേരളശ്രീ പുരസ്കാരം: കാനായി കുഞ്ഞിരാമനെ നേരിൽക്കണ്ട്​ സംസാരിക്കുമെന്ന് മന്ത്രി വാസവൻ

text_fields
bookmark_border
vn vasavan, kanayi kunhiraman
cancel

കോട്ടയം: കേരളശ്രീ പുരസ്കാരം നേടിയ ശിൽപി കാനായി കുഞ്ഞിരാമനെ നേരിൽക്കണ്ട്​ സംസാരിക്കു​മെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ. കേരളശ്രീ പുരസ്കാരം നിരസിക്കുന്നു എന്ന അദ്ദേഹത്തിന്‍റെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശിൽപങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപങ്ങളുടെ ശോഭകെടുത്തുന്ന തരത്തിൽ സർക്കാർ പ്രവർത്തിക്കുന്നതായി ആരോപിച്ചാണ്​ ​കാനായി കുഞ്ഞിരാമൻ പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ചത്​. കഴിഞ്ഞ ദിവസമാണ്​ കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച്​ കാനായി കുഞ്ഞിരാമന്​ കേരളശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanayi KunhiramanVN VasavanKerala sree award
News Summary - Kerala Sree award: Minister Vasavan said that he will talk to Kanayi Kunhiraman in person
Next Story