Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറ്റംഗങ്ങളെ പോലെയല്ല...

മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്​പീക്കർ

text_fields
bookmark_border
മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്​പീക്കർ
cancel

തിരുവനന്തപുരം: റോജി.എം. ജോൺ എം.എൽ.എക്ക്​ സ്പീക്കറുടെ വിമർശനം. മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. റോജി എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഉപചോദ്യം അനുവദിക്കുന്നതിൽ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിന്​ മറുപടി നൽകുകയായിരുന്നു സ്​പീക്കർ.

എല്ലാവർക്കും പരിഗണന നൽകുന്നുണ്ട്​, പക്ഷപാതം കാണിക്കാറില്ല. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാറുണ്ടെന്നും സ്പീക്കർ പറഞ്ഞു.

Show Full Article
TAGS:roji m john mb rajesh 
News Summary - kerala speaker against roji m john
Next Story