Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരി മരിച്ച വിവരം അറിഞ്ഞ സഹോദരനും മരിച്ചു

text_fields
bookmark_border
സഹോദരി മരിച്ച വിവരം അറിഞ്ഞ സഹോദരനും മരിച്ചു
cancel

മണ്ണഞ്ചേരി (ആലപ്പുഴ): സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ്‌ പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ദേഹാസാസ്ഥ്യം ഉണ്ടാകുകയും പുലർച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു.

ഹംസ വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.

സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ: അൻസർ, മൻസൂർ.

ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജ്മ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദ്ദീൻ.

സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Siblings die within hours
Next Story