സർക്കാറിൽനിന്ന് ഇതല്ല പ്രതീക്ഷിച്ചത് –പരിഷത്ത്
text_fieldsതൃശൂർ: സ്വാശ്രയ വിദ്യാഭ്യാസ മാതൃകയെ എതിർത്ത് നിരന്തരം സമരം ചെയ്യുന്നവരെ നിരാശപ്പെടുത്തുന്നതാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയ മെഡിക്കൽ ബില്ലെന്നും സർക്കാറിൽനിന്ന് ഇതായിരുന്നില്ല പ്രതീക്ഷിച്ചതെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
നീറ്റ് പരീക്ഷ ഈ രംഗം ശുദ്ധീകരിക്കാനുള്ള നല്ല അവസരമായിരുന്നു. അത് ഉപയോഗിച്ചില്ലെന്നു മാത്രമല്ല ഫീസിെൻറ കാര്യത്തിൽ ന്യായീകരിക്കാനാവാത്ത വിട്ടുവീഴ്ചകളാണ് ചെയ്തത്. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 44 കുട്ടികളുടെ പ്രവേശനമൊഴികെ മെറ്റല്ലാം ക്രമവിരുദ്ധമായിരുന്നുവെന്ന് ജെയിംസ് കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ രക്ഷിതാക്കൾ കോഴ കൊടുത്ത് അർഹരായ മറ്റുള്ളവരിൽനിന്ന് നിയമവിരുദ്ധമായി സീറ്റ് തട്ടിയെടുക്കുകയായിരുന്നു.
ഇതിന് ഇവരേയും മാനേജ്മെൻറുകളേയും ശിക്ഷിക്കുന്നതിനു പകരം എല്ലാ രാഷ്ട്രീയ കക്ഷികളും വിദ്യാർഥികളോടുള്ള സഹാനുഭൂതിയുടെ പേരിൽ തെറ്റിനെ അംഗീകരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻമാറണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
