Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം അതിജീവനത്തി​െൻറ...

കേരളം അതിജീവനത്തി​െൻറ പാതയിൽ

text_fields
bookmark_border
കേരളം അതിജീവനത്തി​െൻറ പാതയിൽ
cancel

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ പെട്ട കേരളം അതിജീവനത്തി​​​െൻറ പാതയിലാണ്​. വിവധയിടങ്ങളിൽ നിന്ന്​ ഒറ്റപ്പെട്ടവരെ മുഴുവൻ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്​ മാറ്റിക്കഴിഞ്ഞു. വെള്ളമിറങ്ങിയ ശേഷം വീടുകൾ വൃത്തിയാക്കുന്ന ജോലികളാണ്​ ഇനിയുള്ളത്​. പല വീടുകളിലും ആൾ​െപാക്കത്തിൽ ചെളിയടിഞ്ഞു കിടക്കുകയാണ്​. അവയെല്ലാം വൃത്തിയാക്കി എടുക്കാൻ മാസങ്ങളെടുക്കുമെന്നാണ്​ വീട്ടുകാർ പറയുന്നത്​. 

വീട്ടുസമാനാങ്ങളെല്ലാം പ്രളയത്തിൽ നശിച്ചു. എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട അവസ്​ഥയിലാണ്​ ജനങ്ങൾ. വീട്​ വൃത്തിയാക്കി എടുത്താൽ മാത്രമേ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന്​ വീട്ടിലേക്ക്​ പോകുന്നതിനെ കുറിച്ച്​ ചിന്തിക്കാൻ സാധിക്കൂ. അതിനുവേണ്ട നടപടികളിലാണ്​ ജനങ്ങൾ. പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ്​ വീടുകൾ വൃത്തിയാക്കുന്നത്​. എന്നാൽ വീടുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ എവിടെ കൊണ്ടുപോയി തള്ളുമെന്നതും പ്രശ്​നമാണ്​. പലയിടങ്ങളിലും കോർപ്പറേഷ​​​െൻറ മാലിന്യം തള്ളുന്ന സ്​ഥലത്തേക്ക്​ ഇവ മാറ്റുകയാണ്​ ചെയ്യുന്നത്​. വിവിധ സ്​ഥലങ്ങളില വളർത്തു മൃഗങ്ങൾ ചത്തുകിടക്കുന്നുണ്ട്​. അവയുടെ സംസ്​കാരം പൂർത്തിയാക്കണം. വരാൻ പോകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയും കൈകൊള്ളേണ്ടതുണ്ട്​. 

വെള്ളത്തിലും ചെളിയിലും ഇറങ്ങി പണി എടുക്കു​േമ്പാൾ എലിപ്പനി പോലുള്ള രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ നിർദേശം നൽകി കഴിഞ്ഞു. ശുചീകരണ പ്രവർത്തികൾ നടത്തുന്നവർ കൈയുറകളളും കാലുറകളും ധരിക്കണം. മൃഗങ്ങളുടെയോ മനുഷ്യരുടെയോ മൃതദേഹങ്ങൾ ക​ണ്ടാൽ കൈകൊണ്ട്​ തൊടാൻ പാടില്ല. അധികൃതരെ വിവരമറിയിക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ വകുപ്പ്​ നൽകുന്നു. ഇവയെല്ലാം​ കൃത്യമായി പാലിച്ച്​ ഇൗ ദുരന്തത്തെ ഒരുമിച്ച്​ അതിജീവിക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy raincleaningmalayalam news
News Summary - Kerala Shall Overcome - Kerala News
Next Story