Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ പെയ്തത് 125 വർഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ

text_fields
bookmark_border
കേരളത്തിൽ പെയ്തത് 125 വർഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ
cancel

തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനം നിർദേശിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. 1901നുശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണിത്. വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞപ്പോൾ ആറ് ജില്ലകളിൽ മഴ സാധാരണ പരിധിക്കുള്ളിലായിരുന്നു.

ദീർഘകാല മഴയുടെ പ്രവണതകൾക്കൊപ്പം ഓരോ മൺസൂൺ കാലത്തെയും വ്യതിയാനങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ ജലവിഭവ പരിപാലനത്തെയും കാർഷിക ആസൂത്രണത്തെയും സ്വാധീനിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐഎംഡി ശാസ്ത്രജ്ഞൻ അനന്യ കർമാകറും ഐഎംഡി ഡയറക്ടർ ജനറൽ ഓഫ് മീറ്റിയറോളജി മൃത്യുഞ്ജയ് മൊഹപാത്രയും ചൂണ്ടിക്കാട്ടി.

അതിനാൽ ദീർഘകാല കാലാവസ്ഥാ പ്രവണതകൾക്കും ഓരോ സീസണിലെയും മഴയിലെ ഏറ്റക്കുറച്ചിലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

തുലാമഴ ശക്തമാകുന്നു; നാ​ളെ മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി മറ്റൊരു ന്യൂനമർദവുമുണ്ട്. ഇത് 25ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും 26ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘അർണാബ്’ ചുഴലിക്കാറ്റായി മാറാനും സാധ്യത.

ഇതിന്‍റെ ഫലമായി 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ/ശക്തമായ മഴക്ക് സാധ്യതയുണ്ട്. 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് അതിതീവ്ര മഴ. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും ഇത് കാരണമായേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെഡ് അലർട്ട്

25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്

26/10/2026: ഇടുക്കി, പാലക്കാട്

ഓറഞ്ച് അലർട്ട്

24/10/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ

26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം

മഞ്ഞ അലർട്ട്

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്

27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala sees lowest rainfall in 125 years
Next Story