‘പോയി പണി നോക്കണം മിസ്റ്റർ’... കേരള സെക്രേട്ടറിയറ്റ് അസോ. നോട്ടീസ് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് സർവിസിെൻറ കാര്യക്ഷമതയും നവീകരണവും ലക്ഷ്യ മിട്ട് മുഖ്യമന്ത്രി താൽപര്യപെട്ട് നിയമിച്ച ഉന്നത ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് സി. പി.എം അനുകൂല കേരള സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോസിയേഷൻ പുറത്തിറക്കിയ നോട ്ടീസ് വിവാദത്തിലേക്ക്. ‘പോയി പണി നോക്കണം മിസ്റ്റർ’ എന്ന തലക്കെട്ടിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പേരുവെച്ചാണ് നോട്ടീസ്.
ഉദ്യോഗസ്ഥരെ ചാരിയുള്ള അധിക്ഷേപം മുഖ്യമന്ത്രിയെ ലക്ഷ്യം വെെച്ചന്ന ആക്ഷേപം സംഘടനയിലും ഉയർന്നു.
മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കും ജോയൻറ് സെക്രട്ടറി സി. അജയനും എതിരെയാണ് നോട്ടീസിലെ അധിക്ഷേപം. സംഘടനയുടെ പടപുറപ്പാട് സർക്കാറിെൻറ പ്രതിച്ഛായ നഷ്ടപ്പെടാനിടയാക്കുമോയെന്ന ആശങ്കയും ഉയരുന്നു. നിരവധി തുഗ്ലക്ക് പരിഷ്കാരങ്ങൾ സെക്രേട്ടറിയറ്റിൽ അടിച്ചേൽപിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് സിൻഹയെന്ന് നോട്ടീസിൽ ആക്ഷേപിക്കുന്നു. ‘‘അപ്രായോഗിക കാര്യങ്ങൾ അടിച്ചേൽപിച്ച് മനോവീര്യം തകർക്കാനും ജീവനക്കാരെയാകെ സർക്കാറിന് എതിരാക്കാനുമാണ് ഇൗ ഉദ്യോഗസ്ഥൻ നിരന്തരം പരിശ്രമിക്കുന്നത്. ഖദർ പാർട്ടിക്കാരെ പട്ടാഭിഷേകം ചെയ്ത് വാഴിക്കാനുള്ള അച്ചാരം കൈപ്പറ്റിയ ഒരു വൈതാളിക വൃന്ദത്തിെൻറ താവളമായി ഇദ്ദേഹത്തിെൻറ ഒാഫിസ് മാറി.
‘‘ഇൗ വൈതാളിക ‘കമ്പനി’യിൽ ‘ഷെയറു’മായെത്തുന്ന ചില വർഗ വഞ്ചകർ നമ്മുടെ ഇടയിലുണ്ട്. ഇത്തരം കുലംകുത്തികൾ മൂക്കുപോയ മുൻമുറക്കാരെ ഒാർക്കുന്നത് നന്നായിരിക്കുമെന്നും’’ നോട്ടീസിൽ പറയുന്നു. മുഖ്യമന്ത്രിയുടെ സെക്രേട്ടറിയറ്റ് നവീകരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ബിശ്വനാഥ് സിൻഹയാണ്. അസോസിയേഷൻ ഇടപെടലിൽ നേരത്തേ നടത്തിയ സ്ഥലംമാറ്റം മുഖ്യമന്ത്രിതന്നെ ‘തിരുത്തി’ സിൻഹയെ തിരികെകൊണ്ടുവന്നു. പൊതുഭരണ, ധനകാര്യ, നിയമ വകുപ്പുകളിലെ അണ്ടർ സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, സ്ഥാനക്കയറ്റം എന്നിവയിലെ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാനാണ് അജയനെയും നിയമിച്ചത്. അജയനെ അസോസിയേഷൻ പ്രാഥമിക അംഗത്വത്തിൽനിന്ന് തിങ്കളാഴ്ച സസ്െപൻഡ് ചെയ്തു.
അജയന് എതിരായ സംഘടനാ നീക്കം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ യുദ്ധ പ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. അജയൻ അവധിയിലായ ദിവസം അദ്ദേഹത്തെ ഉൾപ്പെടെ സ്ഥലംമാറ്റിയ പട്ടിക അനധികൃതമായി മൂന്ന് സംഘടനാ നേതാക്കൾ തയാറാക്കി അയച്ചത് മുഖ്യമന്ത്രിയുടെ ഒാഫിസ് കൈയോടെ പിടിച്ചതിലെ പകപോക്കലാണ് നടപടിയെന്നും ആക്ഷേപമുണ്ട്. മൂന്ന് ഉദ്യോഗസ്ഥർെക്കതിരെ നടപടിയെടുത്തത് മുഖ്യമന്ത്രിയുടെ ഒാഫിസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
