കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട്ട് തുടക്കം
text_fieldsകാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ. കോളജിൽ തുടക്കമായി. ‘ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം’ എന്നതാണ് ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം.
ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന് മുഖ്യപ്രഭാഷണം നടത്തും. 2022ലെ നൊബേല്‍ പുരസ്കാര ജേതാവ് മോര്‍ട്ടെന്‍ പി. മെഡല്‍ ചടങ്ങില്‍ പങ്കെടുക്കും. ഐ.സി.സി.എസ് തയാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങള്‍ എന്നിവയും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യും.
മികച്ച യുവശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച് പ്രോജക്ടുമാണ് ലഭിക്കുക. കാസര്‍കോടിന്റെ പ്രദേശിക പ്രശ്നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന യുവാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കും.
വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്ര മേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സ്മരണാർഥമുള്ള പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും. സയന്‍സ് എക്സ്പോയോടെയാണ് ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായത്. എക്സ്പോ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഐ.എസ്.ആര്.ഒ, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി), കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്.ഐ), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റർ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) തുടങ്ങിയ രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടേതുമായി 102 സ്റ്റാളുകളാണ് ശാസ്ത്ര കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

