Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനദണ്ഡങ്ങളിൽ അപാകത; സ്​കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റ പട്ടിക റദ്ദാക്കി

text_fields
bookmark_border
Kerala government cancels inter-district transfer seniority list of school teachers due to technical anomalies
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി ത​യാ​റാ​ക്കി​യ സീ​നി​യോ​റി​റ്റി പ​ട്ടി​ക, വി​ജ്ഞാ​പ​നം ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കി. പ്രീ ​​പ്രൈ​മ​റി, പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും ഭാ​ഷാ​ധ്യാ​പ​ക​രു​ടെ​യും സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി മു​ൻ സ​ർ​ക്കാ​ർ കാ​ല​ത്ത്​ വി​ജ്ഞാ​പ​നം ചെ​യ്ത്​ ത​യാ​റാ​ക്കി​യ താ​ൽ​ക്കാ​ലി​ക സീ​നി​യോ​റി​റ്റി പ​ട്ടി​ക​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. 2026 ഫെ​ബ്രു​വ​രി 17ന്​ ​പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ അ​പാ​ക​ത ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. സേ​വ​ന കാ​ല​യ​ള​വ്​ ഇ​ര​ട്ടി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ആ​നു​കൂ​ല്യം, മ​ല​യോ​ര/ ദു​ർ​ഘ​ട പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​ള്ള വെ​യ്​​റ്റേ​ജ്, 20 മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ പൊ​തു​സ്ഥ​ലം​മാ​റ്റ വ്യ​വ​സ്ഥ​ക​ളാ​ണെ​ന്നും അ​വ അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ബാ​ധ​ക​മ​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി ജൂ​ലൈ 31ന്​ ​സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ സാ​​ങ്കേ​തി​ക അ​​പാ​ക​ത​ക​ളു​ള്ള സ​ർ​ക്കു​ല​റും സീ​നി​യോ​റി​റ്റി പ​ട്ടി​ക​യും, ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും റ​ദ്ദാ​ക്കി​യ​ത്. അ​പേ​ക്ഷ​ക​ന്​ ഒ​രു ജി​ല്ല​യി​ലേ​ക്ക്​ ഒ​രു അ​പേ​ക്ഷ മാ​ത്ര​മേ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​വൂ. താ​ൽ​പ​ര്യ​മു​ള്ള പ​ത്ത്​ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താം. ആ​ദ്യ​നി​യ​മ​നം ല​ഭി​ച്ച ജി​ല്ല​യി​ൽ അ​ഞ്ച്​ വ​ർ​ഷം ഒ​രേ ത​സ്തി​ക​യി​ൽ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ മാ​ത്ര​മേ അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ല​യ​ള​വും വേ​ത​ന​ര​ഹി​ത അ​വ​ധി കാ​ല​യ​ള​വും യ​ഥാ​ർ​ഥ സ​ർ​വീ​സ്​ ദൈ​ർ​ഘ്യ​മാ​യി ക​ണ​ക്കാ​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Government Cancels Inter-District Transfer List of School Teachers Due to Anomalies
Next Story