കേരള സ്കൂൾ ശാസ്ത്രോത്സവം: മുന്നേറ്റം തുടർന്ന് മലപ്പുറം
text_fieldsആലപ്പുഴ: കൗമാര കണ്ടുപിടിത്തങ്ങളുടെയും കൗതുകപരീക്ഷണങ്ങളുടെയും മൂന്നാംനാളും മലപ്പുറത്തിന്റെ മുന്നേറ്റം. കിഴക്കിന്റെ വെനീസിൽ ശാസ്ത്രലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ കേരള സ്കൂൾ ശാസ്ത്രോത്സവം തിങ്കളാഴ്ച സമാപിക്കും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1000 പോയന്റുമായാണ് മലപ്പുറത്തിന്റെ കുതിപ്പ്. 965 പോയന്റുമായി കണ്ണൂർ രണ്ടും 952 പോയന്റുമായി കോഴിക്കോട് മൂന്നും സ്ഥാനത്തുണ്ട്. പാലക്കാട് (930), തൃശൂർ (921), എറണാകുളം (896), കോട്ടയം (880), തിരുവനന്തപുരം (874), കൊല്ലം (864), കാസർകോട് (861), വയനാട് (847), ആലപ്പുഴ (845), പത്തനംതിട്ട (828), ഇടുക്കി (808) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ് നില.
സ്കൂളുകളിൽ മുന്നിൽ ഇടുക്കി കൂമൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ് ആണ്. ഇവർക്ക് 86 പോയൻറുണ്ട്. നേരിയ വ്യത്യാസത്തിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് രണ്ടും ഇടുക്കി ഇരട്ടയാർ എസ്.ടി.എച്ച്.എസ് മൂന്നും സ്ഥാനത്തുണ്ട്. പത്തനംതിട്ട കോന്നി ഗവ.എച്ച്.എസ്.എസ് (79), എറണാകുളം മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് (73), വയനാട് തരിയോട് നിർമല എച്ച്.എസ് (73), വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് (71), കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (69), ഇടുക്കി കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് (64), കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് (63) എന്നിങ്ങനെയാണ് മറ്റ് സ്കൂളുകളുടെ പോയൻറ്. നഗരത്തിലെ അഞ്ച് സ്കൂളിലായി നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. വൈകീട്ട് നാലിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

