Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറിവിടങ്ങളിൽ...

അറിവിടങ്ങളിൽ ആരവമുയർന്നു; ഒന്നരവർഷത്തിന് ശേഷം സ്കൂളുകളിൽ വിദ്യാർഥികളെത്തി -ചിത്രങ്ങൾ

text_fields
bookmark_border
school reopern
cancel

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ വീ​ണ്ടും കു​ട്ടി​ക​ളെ​ത്തി. ക്ലാസ് മുറികളിൽ കളിചിരികളും സൗഹൃങ്ങളും അറിവിന്‍റെ പുതിയ പാഠങ്ങളും വിടർന്നു. ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി​യ മ​ഹാ​മാ​രി​യി​ൽ താ​ഴു​വീ​ണ പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ 590 ദി​ന​ങ്ങ​ൾക്കൊടുവിൽ വീണ്ടും ആരവമുയർന്നു.


(പ്രവേശനോത്സവത്തോടനുബന്ധിച്ച് എറണാകുളം ഗവ. മോഡൽ എച്ച്.എസ്.എസിലെത്തിയ കാർട്ടൂൺ കഥാപാത്രം 'മിനിയൻ' ഒന്നാം ക്ലാസിലേക്കെത്തിയ നേഹ സുമേഷുമായി കുശലം പങ്കിടുന്നു - ചിത്രം: അഷ്കർ ഒരുമനയൂർ)


ചിത്രം - ബൈജു കൊടുവള്ളി



പി​രി​ഞ്ഞി​രു​ന്ന സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ക​ൺ​നി​റ​യെ കാ​ണാ​നും മാ​റി​യ കാ​ല​മ​റി​ഞ്ഞു​ള്ള പ​ഠ​നാ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കുമാണ്​ അ​വ​ർ വീ​ണ്ടു​മെ​ത്തിയത്. കോ​വി​ഡ്​​കാ​ല പാ​ഠ​ങ്ങ​ൾ ഒാ​ർ​ത്തു​വെ​ച്ചാണ് വീ​ണ്ടും അ​ക്ഷ​ര​മു​റ്റ​ങ്ങ​ൾ​ക്ക്​ ​ ജീ​വ​ൻ പ​ക​രുന്നത്. മാ​സ്​​ക​ണി​ഞ്ഞും കൈ​ക​ൾ ശു​ചീ​ക​രി​ച്ചും അ​ക​ലം പാ​ലി​ച്ചും പു​തി​യ സ്​​കൂ​ൾ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കാ​ണ്​ കു​ട്ടി​ക​ളെ​ത്തിയത്.



(കണ്ണൂർ തളാപ്പ് യു.പി സ്കൂളിൽ നിന്നുള്ള ദൃശ്യം)


(പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ... പ്രവേശനോത്സവത്തിന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മിഠായി ധൃതിയിൽ കഴിച്ച് തീരുമ്പോഴേക്കും പ്രാർഥനാ ഗാനമെത്തി.. അപ്പൊപ്പിന്നെ കൈവിരലിലെ മധുരം നുണഞ്ഞിറക്കാതെ തരമില്ല. എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിൽ നിന്ന് -ചിത്രം: അഷ്കർ ഒരുമനയൂർ)

ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട ഒ​രു​ക്കം കുട്ടികളെ വരവേൽക്കാനായി സ്​​കൂ​ളു​ക​ളിൽ നടത്തിയിരുന്നു. ഒ​ന്നു​ മു​ത​ൽ ഏ​ഴു​​വ​രെ ക്ലാ​സു​ക​ളും 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങിയ​ത്. എ​ട്ട്, ഒ​മ്പ​ത്, പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ 15ന്​ ​ആ​രം​ഭി​ക്കും.



ബാ​ച്ചു​ക​ളാ​യി തി​രി​ച്ചു​ള്ള അ​ധ്യ​യ​ന രീ​തി​യാ​യ​തി​നാ​ൽ ആ​ദ്യ​ദി​നം എ​ല്ലാ​വ​രും എ​ത്തി​യില്ല. സ​ർ​ക്കാ​റി​െൻറ പൊ​തു​മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​യി​രി​ക്കും സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ആ​ദ്യ ര​ണ്ടാ​ഴ്​​ച ഒൗ​പ​ചാ​രി​ക പ​ഠ​ന​ത്തി​നു​ പ​ക​രം കു​ട്ടി​ക​ളി​ലെ പ​ഠ​ന വി​ട​വ്​ ക​ണ്ടെ​ത്താ​നും പ​ഠ​ന​ത്തി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​രാ​നും പ​ര്യാ​പ്​​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മ​ല്ല. ആ​ദ്യ ര​ണ്ടാ​ഴ്​​ച ഹാ​ജ​ർ എ​ടു​ക്കി​ല്ല. സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​ൻ കു​ട്ടി​ക​ളെ ആ​റു​ മു​ത​ൽ 10 വ​രെ പേ​രു​ള്ള ഗ്രൂ​പ്പു​ക​ളാ​ക്കി ബ​യോ​ബ​ബ്​​ൾ സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കും.


(തൃശൂർ വില്ലടം ഗവ. എൽ.പി സ്കൂളിലെത്തിയ ഒന്നാം ക്ലാസുകാർ)

സം​സ്ഥാ​ന, ജി​ല്ല, സ്​​കൂ​ൾ ത​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ നടക്കുകയാണ്. തി​രു​വ​ന​ന്ത​പു​രം ഗ​വ. കോ​ട്ട​ൺ​ഹി​ൽ യു.​പി.​എ​സി​ലാണ് സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Reopen
News Summary - kerala school reopen
Next Story