Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോ​ദ്യ​പേ​പ്പർ...

ചോ​ദ്യ​പേ​പ്പർ ചോ​ർ​ച്ച: എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സ് ഉടമ ഷു​ഹൈ​ബ് കീഴടങ്ങി

text_fields
bookmark_border
ചോ​ദ്യ​പേ​പ്പർ ചോ​ർ​ച്ച: എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സ് ഉടമ ഷു​ഹൈ​ബ് കീഴടങ്ങി
cancel

കോ​ഴി​ക്കോ​ട്: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് വ​ൺ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ത്തി​യ കേ​സി​ൽ ഒന്നാം പ്രതിയായ എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സ് ഉടമ ഷു​ഹൈ​ബ് കീഴടങ്ങി. മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോ​ടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ ഇയാൾ കീഴടങ്ങിയത്.

എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സിന് ചോദ്യക്കടലാസ് ചോർത്തി നൽകിയ സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ര​നെ ഇനനലെ ക്രൈം ​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തിരുന്നു. മ​ല​പ്പു​റം മേ​ൽ​മു​റി​യി​ലെ അ​ൺ എ​യ്ഡ​ഡ് സ്‌​കൂ​ളാ​യ മ​അ്ദി​ൻ എ​ച്ച്.​എ​സ്.​എ​സി​ലെ പ്യൂ​ൺ, പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം എ​ല​ത്തോ​ൽ അ​ബ്ദു​ൽ നാ​സ​ർ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽനി​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. കെ.​ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​സ്‌​കൂ​ളി​ൽ എ​ത്തി​യ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ൾ എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സി​ലെ അ​ധ്യാ​പ​ക​നും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ മ​ല​പ്പു​റം കോ​ൽ​മ​ണ്ണ തു​മ്പ​ത്ത് ടി.​ ഫ​ഹ​ദി​ന് അ​ബ്ദു​ൽ നാ​സ​ർ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഫ​ഹ​ദ് നേ​ര​ത്തെ മേ​ൽ​മു​റി മഅ്ദിൻ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് രാ​ജി​വെ​ച്ചാ​ണ് എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സി​ൽ അ​ധ്യാ​പ​ക​നാ​യ​ത്. ഫ​ഹ​ദി​നൊ​പ്പം ഒ​രേ സ്കൂ​ളി​ൽ ജോ​ലി ചെ​യ്ത ബ​ന്ധ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​സ​ർ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ത്തി ന​ൽ​കുകയായിരുന്നു.

ചോദ്യപേപ്പർ അടങ്ങിയ കവർ പൊ​ട്ടി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് വാ​ട്‌​സ്ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത ശേഷം പാ​ക്ക​റ്റ് ഒ​ട്ടി​ച്ചു​വെ​ച്ചു. എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സ് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി പ​ത്താം​ക്ലാ​സ് ഇം​ഗ്ലീ​ഷ് ചോ​ദ്യ​പേ​പ്പ​റും പ്ല​സ് വ​ൺ ക​ണ​ക്കി​ന്റെ ചോ​ദ്യ​പേ​പ്പ​റു​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ബ​യോ​ള​ജി, കെ​മി​സ്ട്രി, ഫി​സി​ക്‌​സ് പേ​പ്പ​റു​ക​ളും പ്ര​തി വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്തെ​ന്ന് സ​മ്മ​തി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ്, ക​ണ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന് വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ മ​റ്റു​ള്ള​വ എം.​എ​സ് സൊ​ല്യൂ​ഷ​ൻ​സി​ന് പു​റ​ത്തു​വി​ടാ​ൻ കഴിഞ്ഞിരുന്നില്ല. പ​ണ​മൊ​ന്നും കി​ട്ടി​യി​ല്ലെ​ന്നാ​ണ് അ​ബ്ദു​ൽ​നാ​സ​റി​ന്റെ മൊ​ഴി. നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്ത ഫ​ഹ​ദ്, കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് ചാ​പ്പം​ക​ണ്ടി ജി​ഷ്ണു എ​ന്നി​വ​ർ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shuhaibquestion paper leakMS Solutions
News Summary - Kerala school Question paper leak: MS Solutions owner Shuhaib surrenders
Next Story