നാദസ്വരത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ
text_fieldsകൃഷ്ണപ്രിയയും ദേവിപ്രിയയും
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ. പത്തനംതിട്ട സ്വദേശിനികളായ കൃഷ്ണപ്രിയ, ദേവിപ്രിയ എന്നിവരാണ് നാദസ്വര മത്സരത്തിൽ തിളങ്ങിയത്. അഭീഷ്ടവരദം വായിച്ച് കൃഷ്ണപ്രിയയും സാമജ വരഗമന വായിച്ച് ദേവപ്രിയയും കൈയടി നേടി. ഇരുവരും 5 വർഷമായി നാദസ്വര പരിശീലനം നടത്തുന്നു.
പഞ്ചവാദ്യം കലാകാരനായ പിതാവ് വിനോദിന്റെ ആഗ്രഹത്തിലാണ് ഇരുവരും നാദസ്വരം അഭ്യസിച്ച് തുടങ്ങിയത്. പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് കൃഷ്ണപ്രിയ. ദേവിപ്രിയ കൈപ്പട്ടൂര്‍ ഗവണ്മെന്റ് വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയും.
ദേവിപ്രിയ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. കൃഷ്ണപ്രിയയുടെ ആദ്യ സംസ്ഥാന കലോത്സമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

