മലൈക: ഒരു വിജയമധുരത്തിന്‍റെ പേര്
text_fieldsകൊല്ലം: 2009 ൽ സംസ്ഥാന സ്കൂൾ കലോത്സവം. കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ സ്കൂളിനാണ് ഒന്നാം സമ്മാനം. നൃത്തം പഠിപ്പിച്ച ഗുരുവിന് മകൾ ജനിച്ചതും ആ സമയം തന്നെ. അതിന്റെ സന്തോഷത്തിൽ ശിഷ്യർ ഗുരുവിന്റെ മകൾക്കായി കണ്ടെത്തിയ പേരാണ് മലൈക. ഇന്ന് സ്കൂളിന്റെയും ശിഷ്യരുടെയും പാരമ്പര്യം കൈവിടാതെ മലൈകയും നൃത്തവേദിയിലുണ്ട്. കേരള നടനത്തിലും സംഘനൃത്തത്തിലുമാണ് മലൈക മത്സരിച്ചത്.
കഴിഞ്ഞ വർഷം നാടോടി നൃത്തത്തിൽ എ ഗ്രേഡും സംഘനൃത്തത്തിൽ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. ഒമ്പതാംക്ലാസ് വിദ്യാർഥിനി മലൈക നിരവധി ടെലിവിഷൻ നൃത്ത പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സിനിമ കൊറിയോഗ്രാഫർ സാബു ജോർജിന്റെയും ടിൻറുവിന്റെയും മകളാണ് മലൈക. പിതാവ് തന്നെയാണ് മലൈകയുടെയും ഗുരു. ‘ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ അവസാനരംഗത്തുള്ള നൃത്തത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. കോഴിക്കോട് നഗരത്തിൽ ജെ.എസ്. ഡാൻസ് കമ്പനി നടത്തുകയാണ് സാബു ജോർജ്. സംസ്ഥാനത്തൊട്ടാകെ നിരവധി ശിഷ്യർ ഇദ്ദേഹത്തിനുണ്ട്. ടിന്‍റുവാണ് മലൈകയുടെ മാതാവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

