Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പിളകലകളിൽ...

മാപ്പിളകലകളിൽ എറണാകുളത്തിന്‍റെ പ്രതിനിധികളായി തണ്ടേക്കാട് സ്കൂൾ

text_fields
bookmark_border
kerala school kalolsavam
cancel
camera_alt

സസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കോൽക്കളിയിൽ പങ്കെടുത്ത എറണാകുളം തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ

കൊല്ലം: മാപ്പിള കലകളിൽ എറണാകുളം ജില്ലയു​ടെ പ്രതിനിധികളായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ. 12 വർഷമായി മാപ്പിള കലകളിലെ എതിരാളികൾ ഇല്ലാതെയാണ് സംസ്ഥാനതലത്തിൽ കോൽക്കളിയിൽ മത്സരിച്ച് എ ഗ്രേഡ് നേടുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഈ വിജയം സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണെന്ന് അധ്യാപകരും പരിശീലകരും പറയുന്നു. 12 കൊല്ലമായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂ​ളിലെ കുട്ടികളെ മാഹിൻ പാനായിക്കുളമാണ് കോൽക്കളി പരിശീലിപ്പിക്കുന്നത്. 14 വർഷത്തോളമായി സ്കൂൾ പലവിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മത്സരിക്കുന്നുണ്ട്. ഇത്തവണ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദഫ്മുട്ട്, ഒപ്പന, അറബി മുശാവറ , അറബി പദ്യംചൊല്ലൽ , കോൽക്കളി ഹയർസെക്കൻഡറി വിഭാഗത്തിൽ അറബന എന്നിവയിലും എ ഗ്രേഡ്​ ലഭിച്ചിട്ടുണ്ട്. ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ച പ്രകടനമായിരുന്നു സ്കൂൾ കാഴ്ചവെച്ചത്. ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് എന്നിവയിൽ അസ്​ലം തമ്മനമാണ് ഇവരെ പരിശീലിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkaliKerala School Kalolsavam 2024mappila art
News Summary - kerala school kalolsavam-kerala school kalolsavam-Thandekkad Jamaat Higher Secondary School
Next Story