Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right സ്​കൂൾ കലോത്സവം; ആൺ,...

 സ്​കൂൾ കലോത്സവം; ആൺ, പെൺ മത്സരങ്ങൾ ഏകീകരിക്കാൻ ശിപാർശ

text_fields
bookmark_border
school kalolsavam
cancel

തിരുവനന്തപുരം: സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ രചന, പദ്യപാരായണ ഇനങ്ങളിൽ ആൺ, പെൺ മത്സരങ്ങൾ ഒഴിവാക്കി ഏകീകരിക്കാൻ ശിപാർശ. കലോത്സവ മാ​ന്വൽ പരിഷ്​ക്കരണം സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അധ്യക്ഷനായി നിയോഗിക്കപ്പെട്ട സമിതിയാണ്​ ഇതുസംബന്ധിച്ച്​ സർക്കാറിന്​ കരട്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. കലോതസവത്തിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക്​ നൽകുന്ന ഗ്രേസ്​ മാർക്ക്​ എസ്​.എസ്​.എൽ.സി പരീക്ഷയോ​െടാപ്പം ചേർക്കേണ്ടതില്ലെന്ന്​ സമിതി അംഗങ്ങൾ നിർദേശം മുന്നോട്ടുവെച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാർ കാലാകാലങ്ങളിൽ ഇറക്കുന്ന ഉത്തരവ്​ പിന്തുടരാമെന്നാണ്​ ശിപാർശ. 

ശാസ്​ത്രീയ സംഗീതം, കഥകളി സംഗീതം, പദ്യപാരായണം, രചനാ മത്സരങ്ങൾ, മോണോ ആക്​ട്​, മിമിക്രി തുടങ്ങിയ ഇനങ്ങളിലാണ്​ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സം നടത്തുന്നത്​ അവസാനിപ്പിക്കാൻ ശിപാർശ ചെയ്​തിരിക്കുന്നത്​. ഇത്തരം ഇനങ്ങളുടെ റിയാലിറ്റിഷോകളിൽ പോലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച്​ മത്സരിക്കുന്ന സാഹചര്യത്തിൽ കലോത്സവത്തിൽ മാത്രം വെവ്വേറെ മത്സരങ്ങൾ വേണ്ടെന്നാണ്​ സമിതിയുടെ വിലയിരുത്തൽ. 

ഒാരോ ഇനങ്ങൾക്കും സംസ്​ഥാനതലത്തിൽ 14 ജില്ലകളെ പ്രതിനിധീകരിച്ച്​ ഒാരോരുത്തർ വീതമാണ്​ പ​െങ്കടുക്കുന്നത്​. ഇതിന്​ പുറമെയാണ്​ അപ്പീലിൽ കൂടി എത്തുന്നവർ. ആൺ, പെൺ വിഭാഗങ്ങളിലായി ഒരു ഇനത്തിൽ മാത്രം നിലവിൽ ചുരുങ്ങിയത്​ 28 പേർക്ക്​ പ​െങ്കടുക്കാനാകും. ഏകീകരിക്കപ്പെടുന്നതോടെ ഇത്​ 14 ആയി ചുരുങ്ങും. നൃത്ത ഇനങ്ങളിൽ ഇൗ ഏകീകരണം വേണ്ടതില്ലെന്നാണ്​ സമിതിയുടെ വിലയിരുത്തൽ. കലോത്സവത്തിലെ അനാരോഗ്യ പ്രവണതകളുടെ പശ്​ചാതലത്തിലാണ്​ നിയമാവലി പരിഷ്​ക്കരണത്തിനായി സമിതിയെ നിയോഗിച്ചത്​. വിദ്യാർഥികൾക്ക്​ നൽകുന്ന ഗ്രേസ്​ മാർക്കുകളെ സംബന്ധിച്ച്​ പഠിക്കാൻ സർക്കാർ എസ്​.സി.ഇ.ആർ.ടി ഡയറക്​ടർ ഡോ. ജെ. പ്രസാദ്​ അധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്​. 

കലോത്സവത്തിലെ ഗ്രേസ്​ മാർക്കും സമിതിയുടെ പരിഗണനാ വിഷയമായതിനാൽ ഇക്കാര്യത്തിൽ നിയമാവലി പരിഷ്​ക്കരണ സമിതി ശിപാർശ സമർപ്പിച്ചിട്ടില്ലെന്നാണ്​ സൂചന. ഗ്രേസ്​ മാർക്ക്​ എസ്​.എസ്​.എൽ.സി പരീക്ഷയുടെ മാർക്കി​െനാപ്പം ചേർക്കേണ്ടതില്ലെന്ന്​ സമിതി അംഗങ്ങൾ നിർദേശം സമർപ്പിച്ചിരുന്നു. പകരം ഗ്രേസ്​ മാർക്ക്​ പ്രത്യേകം ചേർക്കാനും ഉപരിപഠനത്തിന്​ വെയിറ്റേജായി പരിഗണിക്കാനുമായിരുന്നു നിർദേശം. 

എന്നാൽ നൃത്ത ഇനങ്ങളിൽ മത്സരാർഥികളുടെ അമിത ആഢംബരങ്ങൾക്ക്​ മൈനസ്​ മാർക്കിനു റിപ്പോർട്ടിൽ ശിപാർശയുണ്ട്​. സംഗീത-നൃത്ത മത്സരങ്ങൾക്ക് ശേഷം വൈവാ മാതൃകയിൽ വിധികർത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാർത്ഥികളുടെ അറിവും കൂടി ചേർത്ത് ഗ്രേഡ്​ നൽകുന്ന രീതി കൊണ്ടുവരണമെന്നും നിർദേശമുണ്ട്​. മിക്ക ഇനങ്ങളുടെയും നിയമാവലിയിൽ മാറ്റത്തിനും ശിപാർശയുണ്ട്​. ശിപാർശ സംബന്ധിച്ച്​ സർക്കാർ തലത്തിൽ ചർച്ച നടത്തിയായിരിക്കും അന്തിമ റിപ്പോർട്ട്​ അംഗീകരിക്കുക. ഇതിനായി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം സർക്കാർ ഒരാഴ്​ചക്കകം വിളിച്ചുചേർക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdpischool kalolsavammalayalam newsManual change
News Summary - Kerala school kalolsavam-Kerala news
Next Story