െപാൻകപ്പിന് ഉജ്വല വരവേൽപ്; വേദികൾ ഒരുങ്ങി
text_fieldsതൃശൂർ: ഹർഷാരവം ഉയർത്തി സ്കൂൾ കലോത്സവ നഗരിയിൽ എത്തിയ സ്വർണക്കപ്പിന് ഉജ്വല വരവേൽപ്. വേദികൾ ചിലങ്കയണിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മൂന്ന് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുകയും ഇതാദ്യമായി പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി സമഗ്ര ഇൻഷുറൻസ് കവറേജ് ഏർെപ്പടുത്തുകയും ചെയ്ത 58ാമത് കേരള സ്കൂൾ കലോത്സത്തിന് വെള്ളിയാഴ്ച കൊടിേയറ്റും.
ശനിയാഴ്ച 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതിന് മുന്നോടിയായി പ്രധാന വേദിക്ക് മുന്നിൽ ദൃശ്യവിസ്മയം അരങ്ങേറും. നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയിൽനിന്ന് ജില്ല അതിര്‍ത്തിയായ കടവല്ലൂരിൽ വന്‍ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എം.എൽ.എ.മാർ എന്നിവര്‍ ചേര്‍ന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി. കോഴിേക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ. സുരേഷ്കുമാറാണ് നൂറ്റിപ്പതിനേഴര പവെൻറ കപ്പ് കൈമാറിയത്. തുടര്‍ന്ന് 58 ബൈക്കുകളുടെ അകമ്പടിയോടെയും കടവല്ലൂര്‍ ഗവ. ഹൈസ്കൂള്‍ വിദ്യാർഥികളുടെ പഞ്ചവാദ്യത്തോടെയും കലാപ്രകടനങ്ങളോടെയും തുറന്ന ജീപ്പിൽ സ്വര്‍ണക്കപ്പിനെ ആദ്യ സ്വീകരണകേന്ദ്രമായ പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ് സ്കൂളിലെത്തിച്ചു.
തുടർന്ന് അക്കിക്കാവ് ഹൈസ്കൂളിൽ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതിക്ക് കൈമാറി. പിന്നീട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കലോത്സ നഗരിയിലേക്ക്. ഇതിനിടെ വിവിധ സ്കൂളുകളിൽ സ്വീകരണം. വൈകീട്ട് നാലോടെ തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ ‘നീര്‍മാതള’ത്തിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
