മഞ്ജുവാര്യരുടെ വഴിയെയാണ് അങ്കിത
text_fieldsകൊല്ലം: നൃത്തത്തിലും സിനിമയിലും അങ്കിതയുടെ റോൾ മോഡൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്. കലോത്സവ വേദിയിൽ തിളങ്ങിയ മഞ്ജുവിന്റെ വഴിയേ ആണ് അങ്കിത അനീഷിന്റെ നൃത്ത തപസ്യ. കുച്ചിപ്പുടിയിൽ മഞ്ജുവിൻ്റെ ഗുരുവായിരുന്ന ഗീത പത്മകുമാറിൻ്റെ ശിഷ്യയാണ് കളമശ്ശേരി രാജഗിരി എച്ച്.എസ്.എസിലെ അങ്കിതയും.
ഒടിയൻ സിനിമയിൽ മഞ്ജുവിൻ്റെ കുട്ടിക്കാലം അഭിനയിച്ചാണ് വെള്ളിത്തിരയിലെത്തിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചെയ്ത ഡബ്സ്മാഷുകൾ ആണ് സിനിമയിലേക്കുള്ള വഴി തുറന്നത്. മഞ്ജു വാര്യറുടെ കഥാപാത്രങ്ങൾ ഡബ്സ്മാഷിലൂടെ അവതരിപ്പിച്ചിരുന്നു. ഇത് മഞ്ജു ഷെയർ ചെയ്യുകയും ഒടിയന്റെ ഒഡീഷന് വിളിക്കുകയുമായിരുന്നു. നൃത്തത്തിനൊപ്പം സിനിമയിലും ചുവടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് അങ്കിത. പത്തു വർഷമായി നൃത്തം പഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലുമാണ് മത്സരിച്ചത്. കളമശേരി സ്വദേശി അനീഷ് ജോണിൻ്റെയും പ്രവീണ അനീഷിൻ്റെയും മകളാണ്. ഒടിയന് പുറമെ ഹോം, മോൺസ്റ്റർ എന്നിവയിലും റിലീസാവാനുള്ള ഇന്ദിര സിനിമയിലും അങ്കിത അഭിനയിച്ചിട്ടുണ്ട്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

