അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ. തിരുവനന്തപുരത്താണ് കായികമേള. രണ്ട് മേളകളും 2026 ജനുവരിയിലാണ് നടക്കുക.
സംസ്ഥാന ശാസ്ത്രോത്സവം പാലക്കാടും സ്‌പെഷൽ സ്‌കൂൾ കലോത്സവം മലപ്പുറത്തും ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ആൻഡ് ഇന്റർനാഷനൽ കരിയർ കോൺക്ലേവ് കോട്ടയത്തും പി.പി.ടി.ഐ കലോത്സവം വയനാടും നടക്കും.
സംസ്ഥാന അധ്യാപക അവാർഡ് വിതരണം സെപ്‌റ്റംബർ 9ന് തിരുവനന്തപുരത്താണ്. സെപ്റ്റംബർ അഞ്ച് തിരുവോണം ആയതിനാലാണ് ഒമ്പതിലേക്ക് മാറ്റിയത്. അധ്യാപക ദിനാചരണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം സ്ഥിരം വേദിയാക്കും.
കഴിഞ്ഞ വർഷം സംസ്‌ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്തും കായികമേള എറണാകുളത്തുമായിരുന്നു. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനവും പാലക്കാട് -1007ഉം പോയിന്‍റുകൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

