Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവം: കണ്ണൂരിന്‍റെ കുതിപ്പ്, വിട്ടുകൊടുക്കാതെ പാലക്കാടും കോഴിക്കോടും

text_fields
bookmark_border
dance
cancel
camera_alt

എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ തൃശൂർ കുന്നംകുളം ബഥനി സെന്‍റ്​ ജോൺസ്​ എച്ച്​.എസ്​.എസിലെ അനയ ഇ.ഡി, കണ്ണൂര്‍ ടാഗോര്‍ വിദ്യാനികേതന്‍ ജി.എച്ച്.എസ്.എസിലെ ആദിത്യ സഹദേവന്‍, കൊല്ലം കടയ്ക്കൽ ഗവ. എച്ച്​.എസ്​.എസിലെ അഭിനന്ദ പി. അരവിന്ദ്​ എന്നിവരുടെ പ്രകടനം (ഫോട്ടോ: രതീഷ് ഭാസ്കർ)

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിന്‍റ് പട്ടികയിൽ കണ്ണൂരിന്‍റെ കുതിപ്പ്. സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ 679 പോയിന്‍റ് നേടിയാണ് കണ്ണൂർ ജില്ല മുന്നിട്ടുനിൽക്കുന്നത്. 668 പോയിന്‍റ് വീതം നേടി പാലക്കാടും കോഴിക്കോടും രണ്ടാമതുണ്ട്. ഞായറാഴ്ച രാവിലെ 11 മണിവരെയുള്ള ഫലങ്ങൾ പ്രകാരമാണിത്.

തൃശൂർ 651, കൊല്ലം 643, മലപ്പുറം 638, എറണാകുളം 630, തിരുവനന്തപുരം 607, ആലപ്പുഴ 600, കാസർകോട് 592, കോട്ടയം 586, വയനാട് 560, പത്തനംതിട്ട 524, ഇടുക്കി 506 എന്നിങ്ങനെയാണ് പോയിന്‍റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ 325 പോയിന്‍റുമായി കണ്ണൂരാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിലും 354 പോയിന്‍റുമായി കണ്ണൂർ തന്നെയാണ് മുന്നിലുള്ളത്.

അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala School Kalolsavam 2024 point table
Next Story