Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു, കോഴിക്കോടും പാലക്കാടും തൊട്ടുപിന്നാലെ

text_fields
bookmark_border
hss group dance
cancel
camera_alt

എച്ച്.എസ്.എസ് സംഘനൃത്തത്തിൽ തിരുവനന്തപുരം ഹോളി ആഞ്ചൽസ് കോൺവെന്‍റ് എച്ച്.എസ്.എസ് ടീം (ഫോട്ടോ: മുസ്തഫ അബൂബക്കർ)

കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല മുന്നേറ്റം തുടരുന്നു. മൂന്നാംദിനമായ ശനിയാഴ്ച വൈകീട്ട് നാല് വരെയുള്ള മത്സരഫലം പുറത്തുവന്നപ്പോൾ 537 പോയിന്‍റുമായാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നേറുന്നത്. 528 പോയിന്‍റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. പാലക്കാട് 526 പോയിന്‍റുമായി മൂന്നാമതും, തൃശൂരും ആതിഥേയരായ കൊല്ലവും 511 വീതം പോയിന്‍റ് നേടി നാലാം സ്ഥാനത്തുമുണ്ട്.

മലപ്പുറം 496, എറണാകുളം 494, ആലപ്പുഴ 477, തിരുവനന്തപുരം 467, കാസർകോട് 463, കോട്ടയം 454, വയനാട് 434, പത്തനംതിട്ട 408, ഇടുക്കി 390 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ 266 പോയിന്‍റുമായി കണ്ണൂരാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിലും കണ്ണൂർ തന്നെയാണ് മുന്നിലുള്ളത്- 271 പോയിന്‍റ്.

24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala School Kalolsavam 2024 point table
Next Story