മിമിക്രിയിൽ അച്ഛനും കൊച്ചച്ഛനും വഴികാട്ടിയ പാതയിലൂടെ മഹേശ്വർ
text_fieldsമഹേശ്വർ
കൊല്ലം: അച്ഛനും കൊച്ചച്ഛനും പകര്‍ന്നുവച്ച പാതയിലൂടെ മഹേശ്വറും നടന്ന് കയറിയത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മിമിക്രി വേദിയില്‍. മിമിക്രി കലാകാരന്‍ മധു പുന്നപ്രയുടെ ഇളയ മകനായ മഹേശ്വർ മികച്ച പ്രകടനത്തിലൂടെ എച്ച്.എസ്.എസ് വിഭാഗം മിമിക്രി മത്സരത്തില്‍ എ ഗ്രേഡ് നേടി.
അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മഹേശ്വർ. മല്‍സരവേദികള്‍ക്ക് പുറമെ ഉത്സവവേദികളിലും ഹാസ്യ പരിപാടികളിലും സജീവമാണ്. മിമിക്രിയില്‍ മധുപുന്നപ്രയും അച്ഛന്‍റെ അനുജന്‍ പുന്നപ്ര മനോജുമാണ് ഗുരുക്കന്മാര്‍. ആനുകാലിക വിഷയങ്ങളെ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒരു ചാനൽ ചർച്ചയിലൂടെ അവതരിപ്പിച്ചാണ് മഹേശ്വർ കാണികളുടെ കയ്യടി വാങ്ങിയത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും മിമിക്രിയിൽ പങ്കെടുത്തിരുന്നു. നാടൻപാട്ട് കലാകാരൻ കൂടിയായ മഹേശ്വർ, പുന്നപ്ര മനോജ് നടത്തുന്ന സമിതിയിലെ ഗായകൻ കൂടിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

