Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈ​യ​ടിക്കടാ......

കൈ​യ​ടിക്കടാ... കൊല്ലത്തെ കാണികൾക്കും, സംഘാടകർക്കും

text_fields
bookmark_border
kala 123
cancel
camera_alt

പ്രധാനവേദിയായ ആശ്രാമം മൈതാനത്തെ നിറഞ്ഞ സദസ്സ് 

കൊല്ലം: പതിനാറ്​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മെ​ത്തി​യ ക​ലോ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി​ ​കൊ​ല്ല​ത്തു​കാ​ർ. ​കൊ​ച്ചു​പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക്​ നി​റ കൈ​യ​ടി​യു​മാ​യി സ​ദ​സ്സു​ക​ളി​ൽ ജ​നം ആ​വേ​ശ​മാ​യി. തുടക്കത്തിലുണ്ടായിരുന്ന സ​മ​യ​ക്ര​മ​ത്തി​ലെ പാ​ളി​ച്ച​ക​ളെ​ല്ലാം തി​രു​ത്തി പി​ന്നീ​ട്​ സം​ഘാ​ട​ക​രും ഉ​ഷാ​റാ​യപ്പോൾ കലോത്സവം മത്സരാർഥികൾക്കും കാണികൾക്കും അവിസ്മരണീയ അനുഭവമായി.

ഏതാനും മത്സരങ്ങൾ മാത്രം ഒഴിച്ചുനിർത്തിയാൽ എല്ലായിടത്തും സ​മ​യ​ക്ര​മം പാ​ലി​ക്കാ​നാ​യി. പ്ര​ധാ​ന​വേ​ദി​യാ​യ ​ആ​ശ്രാ​മം മൈ​താ​ന​ത്ത്​ മോ​ഹി​നി​യാ​ട്ട​ത്തി​നും ഒ​പ്പ​ന​ക്കും കുച്ചിപ്പുടിക്കും തിരുവാതിരക്കും സംഘനൃത്തത്തിനുമെല്ലാം വ​ൻ ജ​നാ​വ​ലി എ​ത്തി. ഞായറാഴ്ച വൈകീട്ട് അൽപ്പനേരം ശക്തമായ മഴപെയ്തിട്ടും ആവേശം ഒട്ടും തണുത്തില്ല. മുഖ്യാതിഥിയായി നടൻ മമ്മൂട്ടി പങ്കെടുത്ത സമാപനച്ചടങ്ങിൽ ആശ്രാമം മൈതാനം ജനസമുദ്രമായി.

ഒ​ന്നി​നൊ​ന്ന്​ മി​ക​ച്ച നാ​ട​ക​ങ്ങ​ൾ കാ​ഴ്​​ച​ക്കാ​ർ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​യി. ഭ​ര​ത​നാ​ട്യം, ദ​ഫ്​​മു​ട്ട്, തി​രു​വാ​തി​ര തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​റ​ഞ്ഞ സ​ദ​സ്സി​ലാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​യി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും സം​ഘാ​ട​ക​ർ​ക്ക്​ സാ​ധി​ച്ചു. വി​വി​ധ വേ​ദി​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ സൗ​ജ​ന്യ ഓ​ട്ടോ​റി​ക്ഷ, ബ​സ്​ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. വേ​ദി​ക​ൾ ത​മ്മി​​ലെ അ​ക​ല​ത്തി​​ലെ പ്ര​യാ​സം സ​മ​യ​ക്ര​മ​ത്തി​ലെ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ച്ചു.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി വേ​ദി താ​ഴേ​ക്ക്​ മാ​റ്റാ​നും ത​യാ​റാ​യി. മത്സര പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികൾക്ക് കൗൺസലിങ് സൗകര്യവും ഒരുക്കി. ഭ​ക്ഷ​ണ ശാ​ല​യി​ലും തി​ര​ക്കി​നി​ട​യി​ലും വ​ലി​യ പ്ര​യാ​സ​ങ്ങ​ളി​ല്ലാ​തെ സം​വി​ധാ​നി​ക്കാ​നും​ സാ​ധി​ച്ചു.

24 വേദികളിലായി അരങ്ങേറിയ അഞ്ച് ദിവസത്തെ കലാമേളയാണ് സമാപിച്ചത്. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടന്നത്​. 10,000ലേറെ വിദ്യാർഥികൾ മത്സരാർഥികളായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala School Kalolsavam 2024
News Summary - Kerala School Kalolsavam 2024 kollam
Next Story