Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഷ്ടമുടിയിൽ കലകളാരവം; കലാഘോഷം രണ്ടാംദിനത്തിൽ

text_fields
bookmark_border
പോയിന്‍റ് പട്ടികയിൽ കോഴിക്കോട് മുന്നിൽ, തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽ
mohiniyattom
cancel
camera_alt

ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ പാലക്കാട് തൃത്താല ഡോക്ടർ കെ.ബി. മേനോൻ മെമ്മോറിയൽ എച്ച്.എസ്.എസ്സിലെ കെ. ശ്വേതയുടെ പ്രകടനം (ഫോട്ടോ: മുസ്തഫ അബൂബക്കർ)

കൊല്ലം: കൗമാരകലയുടെ വർണവിസ്മയങ്ങൾ വിടർന്ന കലോത്സവേദികൾ അഷ്ടമുടിക്കായലിലെ ഓളങ്ങൾ പോലെ ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിപ്പടർന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ല മുന്നിൽ. 217 പോയിന്‍റാണ് കോഴിക്കോടിനുള്ളത്. 215 വീതം പോയിന്‍റ് നേടി തൃശ്ശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്.

മലപ്പുറം 208 പോയിന്‍റുമായി നാലാം സ്ഥാനത്തും, പാലക്കാട് 207 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുമാണ്. ആതിഥേയരായ കൊല്ലം 204, എറണാകുളം 204, ആലപ്പുഴ 195, തിരുവനന്തപുരം 190, കാസർകോട് 190, കോട്ടയം 185, വയനാട് 184, പത്തനംതിട്ട 164, ഇടുക്കി 148 എന്നിങ്ങനെയാണ് രാവിലെ 11 മണിക്കുള്ള പോയിന്‍റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ 113 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 109 പോയിന്‍റോടെ കണ്ണൂരാണ് മുന്നിൽ.

24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala school kalolsavam 2024 2nd day update
Next Story