Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേ​ക്കി​ന്‍കാ​ട്ടി​ല്‍...

തേ​ക്കി​ന്‍കാ​ട്ടി​ല്‍ സാം​സ്‌​കാ​രി​കോ​ത്സ​വ​വും

text_fields
bookmark_border
തേ​ക്കി​ന്‍കാ​ട്ടി​ല്‍ സാം​സ്‌​കാ​രി​കോ​ത്സ​വ​വും
cancel

തൃ​​ശൂ​​ർ: കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ര്‍ തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്തെ തെ​ക്കേ ഗോ​പു​ര​ന​ട​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സാം​സ്‌​കാ​രി​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന ആ​റ്​ മു​ത​ല്‍ 10 വ​രെ വൈ​കീ​ട്ട്​ തെ​ക്കേ ഗോ​പു​ര​ന​ട​യി​ലെ നി​ശാ​ഗ​ന്ധി​യി​ലാ​ണ്​ സാം​സ്‌​കാ​രി​കോ​ത്സ​വം. സാം​സ്‌​കാ​രി​കം, സി​നി​മ, സാ​ഹി​ത്യ,  ക​വി സ​മ്മേ​ള​ന​ങ്ങ​ള്‍, ഭാ​ര​തീ​യ  നൃ​ത്ത​രൂ​പ​ങ്ങ​ള്‍, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന  നൃ​ത്ത​ങ്ങ​ള്‍, കാ​ക്കാ​ര​ശ്ശി നാ​ട​കം,  നാ​ട​ന്‍പാ​ട്ടു​ക​ള്‍, നാ​ട​ന്‍ക​ല​ക​ള്‍, പ്രാ​ചീ​ന  ക​ലാ​രൂ​പ​ങ്ങ​ള്‍, ക്ഷേ​ത്ര​ക​ല​ക​ള്‍ തു​ട​ങ്ങി കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ള്‍ സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ല്‍ അ​ര​ങ്ങേ​റും. ആ​റി​ന്​ വൈ​കീ​ട്ട് അ​ഞ്ചി​ന് നോ​വ​ലി​സ്​​റ്റ്​ സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മാ​ന വി​ത​ര​ണം മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍വ​ഹി​ക്കും. ച​ല​ച്ചി​ത്ര ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ര്‍ തൃ​ശൂ​ര്‍ പെ​രു​മ അ​വ​ത​രി​പ്പി​ക്കും. ഏ​ഴി​ന്​ വൈ​കീ​ട്ട് 4.30ന് ​മേ​യ​ര്‍ അ​ജി​ത ജ​യ​രാ​ജ​ന്‍  സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. വൈ​കീ​ട്ട് അ​ഞ്ചി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര​ന​ട​ൻ ശ്രീ​നി​വാ​സ​ന്‍  മു​ഖ്യാ​തി​ഥി​യാ​കും. ജ​നു​വ​രി 10 രാ​വി​ലെ 11ന് ​സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ക​മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala school kalolsavam 2018
News Summary - kerala school kalolsavam 2018
Next Story