കേരള സവാരി വീണ്ടും; ഫ്ലാഗ് ഓഫ് നാലിന്
text_fieldsതിരുവനന്തപുരം: ഒരിക്കൽ വഴിയിലായ സർക്കാർ ഉടമസ്ഥതയിലുള്ള ഓട്ടോ, ടാക്സി സർവിസായ ‘കേരള സവാരി’ വീണ്ടും നിരത്തിലേക്ക്. നവംബർ നാലിന് വൈകിട്ട് മൂന്നിന് പദ്ധതി മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. 2022 ആഗസ്റ്റിൽ ഓണസമ്മാനമായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ച പദ്ധതിയാണിത്.
രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ, ടാക്സി പദ്ധതി എന്ന അവകാശവാദത്തോടെ ആരംഭിച്ച പദ്ധതി പാതി വഴിയിൽ നിലച്ചു. ഈ വർഷം ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ നടത്തിയാണ് പദ്ധതി ഫ്ലാഗ് ഓഫിന് തയ്യാറാക്കിയത്. സബ്സ്ക്രിപ്ഷൻ രീതിയിലാകും കേരള സവാരി പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാവും സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

