'കടമെടുത്ത് വാഹനങ്ങള്‍ വാങ്ങിയ ഞങ്ങൾ ഇപ്പോൾ പട്ടിണിയിലാ..!'; 'കേരള സവാരി ആപ്പ്' ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിൽ
text_fieldsതിരുവനന്തപുരം: സർക്കാർ സംരംഭമായ ‘കേരള സവാരി’യോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്ന് ജേണി ടാക്സി ഡ്രൈവേഴ്‌സ് അസോസിയേഷൻ.
സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ ആദ്യം തൊഴിലാളികളായി അംഗീകരിക്കുകയും പിന്നീട് സര്‍ക്കാര്‍ വിസമ്മതിക്കുകയും ചെയ്തതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരള സവാരി ആപ്പ് ഡ്രൈവേഴ്‌സ് യൂനിയന്‍. കടമെടുത്ത് വാഹനങ്ങള്‍ വാങ്ങിയ തങ്ങള്‍ക്ക് ഇപ്പോള്‍ സവാരി കിട്ടാതെ കടവും പട്ടിണിയുമായി കുടുംബം വഴിയാധാരമാകുന്ന സ്ഥിതിയാണെന്ന് ആരോപിച്ച് ഇവർ പ്രതിഷേധത്തിലാണ്.
‘കേരളത്തിന്റെ സവാരി, മലയാളിയുടെ അഭിമാനം’ എന്ന ടാഗ് ലൈനോടെ തൊഴില്‍ വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് കേരള സവാരി ആപ്പ്. സര്‍ക്കാര്‍ നിരക്ക് മാത്രം ഈടാക്കും, നിമിഷത്തില്‍ ബുക്ക് ചെയ്യാം, വേഗത്തില്‍ എത്തിച്ചേരാം, സുരക്ഷിത ഡ്രൈവര്‍മാര്‍, കമീഷന്‍ ഇല്ല, മികച്ച സേവനം എന്നൊക്കെ പറഞ്ഞാണ് കേരള സവാരി ആപ്പും ഡ്രൈവര്‍മാരെയും സര്‍ക്കാര്‍ പൊതുനിരത്തിലെത്തിച്ചത്.
പിന്നീട് ഇവര്‍ക്ക് സര്‍ക്കാര്‍ അംഗീകാമില്ലെന്ന് വകുപ്പുമന്ത്രിതന്നെ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഡ്രൈവര്‍മാര്‍. നാട്ടുകാര്‍ ഓട്ടം ബുക്ക് ചെയ്തശേഷം തങ്ങള്‍ സവാരി എടുക്കാന്‍ ചെല്ലുമ്പോള്‍ ട്രിപ്പ് എടുക്കാന്‍ തദ്ദേശവാസികളായ പ്രൈവറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ സമ്മതിക്കുന്നില്ലെന്നും ആക്രമിക്കുകയാണെന്നും കേരള സവാരി ആപ്പ് ഡ്രൈവര്‍മാര്‍ പറയുന്നു. സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

