കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരു. ജില്ലാസമ്മേളനം നാളെ തുടങ്ങും
text_fieldsതിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് ചാക്ക ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങും. ഉന്നതവിദ്യാഭ്യാസസമിതി അദ്ധ്യക്ഷനും എം.ജി. സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. "സയന്‍സിന്റെ കമ്പോളവത്കരണം" എന്ന പ്രഭാഷണം നടത്തിയാണ് ഉദ്ഘാടനം.
തിരുവനന്തപുരം മേയർ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ അനീസ ഇക്ബാല്‍ രചിച്ച "നേരിന്റെ പക്ഷികള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
കാലത്ത് 11.30-ന് പ്രതിനിധിസമ്മേളനം ആരംഭിക്കും. ജില്ലാസെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പരിഷത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ "മുതലപ്പൊഴിപഠന"ത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടാം ദിവസം വെട്ടൂര്‍ പി. രാജന്‍ അനുസ്മരണപ്രഭാഷണം കോസ്റ്റ്‌ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി.ബി. സാജന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം നേടിയ ടി. രാധാമണിക്കും ബാലസാഹിത്യ പുരസ്‌കാരം നേടിയ വിനീഷ് കളത്തറയെയും ചടങ്ങിൽ അനുമോദിക്കും.
തുടര്‍ന്ന് ശാസ്ത്രറാലിയും സമാപനസമ്മേളനവും ഗാന്ധിപാര്‍ക്കില്‍ നടക്കും. ഐ.ബി. സതീഷ് എം.എല്‍.എ. സമാപനഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടുമേളയും ഉണ്ടാകും.
സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശാസ്ത്രക്ലാസ്സുകള്‍, കുട്ടികളുടെ രചനാമത്സരങ്ങള്‍, പരിഷദ് സംഗമം, കവിയരങ്ങ് തുടങ്ങിയ വിവിധ അനുബന്ധപരിപാടികൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.