Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ഐ.ആറിൽ പണി...

എസ്​.ഐ.ആറിൽ പണി തുടങ്ങി കേരളവും; അച്ചടിക്കുന്നത്​ 2.78 കോടി ഫോമുകൾ, വിതരണം നാല്​ മുതൽ

text_fields
bookmark_border
എസ്​.ഐ.ആറിൽ പണി തുടങ്ങി കേരളവും; അച്ചടിക്കുന്നത്​ 2.78 കോടി ഫോമുകൾ, വിതരണം നാല്​ മുതൽ
cancel

തിരുവനന്തപുരം: എസ്​.ഐ.ആർ നടപടികളിലേക്ക്​ കടന്ന്​ കേരളം. 2025ലെ വോട്ടർപട്ടികയിലുള്ള​ 2.78 കോടി ​പേർക്ക്​ വിതരണം ചെയ്യാനുള്ള എന്യൂമറേഷൻ ഫോമുകളുടെ അച്ചടി ആരംഭിച്ചതായും നവംബർ നാല്​ മുതൽ ബി.എൽ.ഒമാർ വീടുകളിലെത്തി വിതരണം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ രത്തൻ യു. ഖേൽക്കർ രാഷ്​​ട്രീയ പാർട്ടികളുടെ യോഗത്തിൽ വ്യക്​തമാക്കി.

ഡിസംബർ നാലുവരെയാണ്​ ഫോം വിതരണവും തിരികെ വാങ്ങലും. ഈ സമയത്ത്​ മറ്റ്​ സൂക്ഷ്മ പരിശോധനകളൊന്നുമുണ്ടാകില്ല. എന്യൂമറേഷൻ ഫോം നൽകിയ എല്ലാവരെയും കരട്​ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ്​ ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർ പരിശോധനയും. 1951 മുതൽ 2004 വരെ എട്ടു തവണയാണ്​​ എസ്.ഐ.ആർ നടന്നിട്ടുള്ളത്​.

ഒറ്റനോട്ടത്തിൽ

● 2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ്​ എസ്​.ഐ.ആർ നടപടികൾ.

● 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ: എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട്​ നൽകിയാൽ മാത്രം മതിയാകും. മറ്റ്​ രേഖകളൊന്നും സമർപ്പിക്കേണ്ട.

● 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും എന്നാൽ 2002ലെ പട്ടികയിൽ ഉൾ​പ്പെടാത്തവരുമായവർ: ​ഇവരുടെ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ്​ രേഖകൾ സമർപ്പിക്കേണ്ട. ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ നൽകണം.

● വ്യക്​തിയോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഇല്ലാത്തവരുടെ കാര്യത്തിലാണ് കമ്മീഷൻ നിഷ്കർഷിച്ച 12 രേഖകളിലൊന്ന്​ സമർപ്പിക്കേണ്ടി വരിക. വീടുകൾ കയറിയുള്ള വിവര ശേഖരണഘട്ടത്തിൽ രേഖകൾ നൽകേണ്ടതില്ല. പിന്നീട്​ നോട്ടീസ്​ ലഭിക്കുന്ന മുറക്ക്​ നൽകിയാൽ മതിയാകും.

പ്രവാസികൾക്ക്​ ബന്ധുക്കൾ ഒപ്പിട്ടാൽ മതി

● ബാർകോഡും പഴയ ഫോട്ടോയും ​അച്ചടിച്ച എന്യൂമറേഷൻ ഫോമുകളാണ്​ ബി.എൽ.ഒമാർ വീടുകളിലെത്തിക്കുന്നത്. ഓരോ അംഗവും ഇത്​ ഒപ്പിട്ടു നൽകണം. പുതിയ ഫോട്ടോ ചേർക്കാനുള്ള ഭാഗമുണ്ടെങ്കിലും നിർബന്ധമില്ല. പ്രവാസികൾ, പഠനാവശ്യാർഥം മറ്റിടങ്ങളിലുള്ളവർ എന്നിങ്ങനെ നേരിട്ട്​ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്കായി അടുത്ത ബന്ധുക്കൾ​ ഫോം ഒപ്പിട്ടു നൽകിയാൽ മതിയാകും. അടുത്ത ബന്ധു എന്നതിൽ ​ആരൊക്കെ ഉൾപ്പെടുമെന്നത്​ സംബന്ധിച്ച്​ ഉത്തരവുണ്ടാകും.

● നേരത്തെ പ്രവാസികൾ ഫോം ഡൗൺലോഡ്​ ചെയ്ത് ഓൺലൈനായി സമർപ്പിക്കണമെന്നായിരുന്നു നിബന്ധന. അതേസമയം, ബി.എൽ.ഒമാരിൽ നിന്ന്​ ഫോം വാങ്ങി പൂരിപ്പിക്കുന്നതിന്​ പകരം സാധ്യമാകുന്നവർക്ക്​ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​. ഫോം ഡൗൺലോഡ്​ ചെയത്​ പൂരിപ്പിച്ച്​ അപ്​ലോഡ്​ ചെയ്യുകയാണ്​ വേണ്ടത്​. നവംബർ അഞ്ച്​ മുതൽ ഇതിനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വരും.

എസ്​.ഐ.ആർ സമയപ്പട്ടിക

● നവംബർ മൂന്ന്​ വരെ: അച്ചടി, ബി.എൽ.ഒമാരുടെ പരിശീലനം

● നവംബർ 04 - ഡിസംബർ 04: വീടുതോറും ബി.എൽ.ഒമാരെത്തിയുള്ള ഫോം വിതരണം, വിവശേഖരണം.

​● ഡിസംബർ 09: കരടു വോട്ടർപട്ടിക ​പ്രസിദ്ധീകരണം

● ഡിസംബർ 09-​ ജനുവരി 08: ആക്ഷേപങ്ങൾ പരാതികൾ

● ഡിസംബർ 09​-ജനുവരി 31: ഹിയറിങ്​, രേഖകളുടെ പരിശോധന

● ഫെബ്രുവരി 07:​ അന്തിമ വോട്ടർ പട്ടിക

റേഷൻകാർഡില്ല

12 രേഖകളുടെ കൂട്ടത്തിൽ റേഷൻ കാർഡ്​ തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തണമെന്ന്​ രാഷ്​ട്രീയപാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. റേഷൻകാർഡ്​ കേന്ദ്രം നിഷ്കർഷിച്ചിട്ടില്ലെന്നാണ്​ വിശദീകരണം. രാഷ്ട്രീയ പാർട്ടികൾക്ക്​ വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ 13ാമതായി 2003ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ബിഹാറിൽ തയ്യാറാക്കി എസ്​.ഐ.ആർ പട്ടിക ചേർത്തിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിന്​ 2003ൽ ബീഹാറിലെ പട്ടികയി​ൽ ഉൾപ്പെട്ടവർക്ക്​ കേരളത്തിലെ പട്ടികയിൽ ഇടംപിടിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ഇത്​ പരിഗണിക്കുമെന്നാണ്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണറുടെ വിശദീകരണം. എന്നാൽ, ഇത്​ ഒഴിവാക്കണമെന്ന്​ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ അംഗീകരിച്ചു.

‘ആരെയും ഒഴിവാക്കാനല്ല, യോഗ്യരായവരെയെല്ലാം ഉൾ​​പ്പെടുത്താൻ’’

ആരെയും ഒഴിവാക്കാനല്ല, യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനാണ്​ എസ്​.ഐ.ആർ കൊണ്ട്​ ഉദ്ദേശിക്കുന്നത്. 2002ൽ 2.24 കോടി വോട്ടർമാരായിരുന്നു. 2025ൽ 2.78 കോടിയും. 68 ശതമാനം പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​. 18 വയസ്​ തികയാത്തതിനെ തുടർന്ന്​ 2002ലെ പട്ടികയിൽ ഉൾപ്പെടാത്ത കുറച്ചധികം ആളുകളുണ്ട്​. 2002ൽ ഇവരുടെ രക്ഷിതാക്കൾ പട്ടികയിലുണ്ടെങ്കിൽ അവർക്കും രേഖകൾ നൽകേണ്ട​. ഇവർ കൂടി ചേരുമ്പോൾ രേഖകൾ ഒന്നും സമർപ്പിക്കേണ്ടാത്തവർ 90 ശതമാനം വ​രും.

ശേഷിക്കുന്ന 10 ശതമാനമാണ്​ രേഖകൾ നൽകേണ്ടി വരിക. 12 രേഖകളിൽ ഒന്നാണ് സമർപ്പിക്കേണ്ടത്. ഈ പത്ത്​ ശതമാനത്തിൽ ബഹുഭൂരിപക്ഷത്തിന്‍റെ കൈവശവും ഇതിൽ നാല്​ രേഖകൾ ഉണ്ടായിരിക്കും. രേഖ കിട്ടാൻ പ്രയാസമാണെങ്കിൽ സേവനാവകാശ നിയമം അനുസരിച്ച് ആ രേഖകൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട്​ കമീഷൻ നിഷ്കർഷിക്കും.

1200 വോട്ടർമാർക്ക്​ ഒരു ബി.എൽ.ഒ എന്ന നിലയിലാകും ക്രമീകരണം. ഇതിന് 6300ഓളം പുതിയ ബി.എൽ.ഒമാരെ നിയമിക്കേണ്ടി വരും.​ തദ്ദേശ തെരഞ്ഞെടുപ്പ്​ ചുമതലയില്ലാത്തവ​രെയാകും ഇതിനായി നിയോഗിക്കുക. -മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ രത്തൻ യു. ഖേൽക്കർ

അഞ്ചിന്​ സർവകക്ഷി യോഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ തി​ടു​ക്ക​പ്പെ​ട്ടു​ള്ള അ​തി​തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്​​ക​ര​ണ (എ​സ്.​ഐ.​ആ​ർ) ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ അ​ഞ്ചി​ന്​ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ യോ​ഗം. എ​സ്.​ഐ.​ആ​ർ തി​ടു​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ തീ​രു​മാ​നം വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​ക്കു​ത​ന്നെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ഈ ​നീ​ക്ക​ത്തി​ന്റെ അ​പ​ക​ടം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം അം​​ഗീ​ക​രി​ച്ച​താ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ ത​ന്നെ​യും അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ച് എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കു​മെ​ന്ന തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ഇ​പ്പോ​ൾ പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്ന് സം​സ്ഥാ​ന​ത്തെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്രമീകരണം ഇങ്ങനെ

● ഒരോ നിയമസഭ മണ്ഡലത്തിലും ഒരു ഇലക്ടറൽ രജിസ്​ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ).

● മൂന്ന്​ വീതം അസി.ഇലക്ടറൽ രജിസ്​ട്രേഷൻ ഓഫീസർ (എ.ഇ.ആർ.ഒ)

● ഓരോ പോളിങ്​ സ്​റ്റേഷനിലും ഒരു ബി.എൽ.ഒ

● ഓരോ ബി.എൽ.ഒമാർക്ക്​ കീഴിലും 1200 വോട്ടർമാർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voter listSIRKerala
News Summary - Kerala S I R implimentation process
Next Story