‘കേരള സവാരി’ എറണാകുളം, തൃശൂർ ജില്ലകളിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തി തൊഴിൽ വകുപ്പിൽ 58.09 കോടി ചെലവിട്ട് 23 പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈൻ ടാക്സി കേരള സവാരിയുടെ രണ്ടാംഘട്ടം എറണാകുളം, തൃശൂർ ജില്ലകളിൽ നടപ്പാക്കും. പ്രവാസികൾക്കായി വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കൗശൽ കേന്ദ്രങ്ങൾ ആരംഭിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ: അതിഥി തൊഴിലാളികളുടെ വിവരശേഖരണം. ചന്ദനത്തോപ്പ്, ഏറ്റുമാനൂർ, കൊയിലാണ്ടി ഐ.ടി.ഐകൾ ഉടൻ ഉദ്ഘാടനം ചെയ്യും. ചുമട്ടുതൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ സേവ ആപ്. ഐ.ടി പാർക്കുകൾ, കിൻഫ്ര, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25-50 പ്രായക്കാരായ ചുമട്ടുതൊഴിലാളികൾക്ക് ത്രിതല പരിശീലനം. ചുമട്ടുതൊഴിലാളികൾക്ക് യൂനിഫോം, നൂതന സുരക്ഷ ഉപകരണങ്ങൾ എന്നിവ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

