പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ കേരളം കത്തയച്ചു, പ്രതികരിക്കാതെ റെയിൽവേ
text_fieldsrepresentational image
കൊച്ചി: കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ച പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളം റെയിൽവേ അധികൃതർക്ക് കത്തയച്ചു. എന്നാൽ കേരളത്തിന്‍റെ ആവശ്യത്തോട് റെയിൽവേ പ്രതികരിച്ചിട്ടില്ല.
ജനുവരി 9ാം തീയ്യതി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അയച്ച കത്തിൽ റിസർവ്ഡ് അല്ലാത്ത ട്രെയിനുകൾ ഓടിക്കണമെന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളം ആവശ്യപ്പെടാത്തതുകൊണ്ടാണ് പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണ് റെയിൽവേ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത്.
സംസ്ഥാനത്തിന്‍റെ കത്ത് റെയിൽവേ ബോർഡിലേക്ക് പോയതിനാൽ ഇനി തീരുമാനമെടുക്കേണ്ടത് റെയിൽവേയുടെ ഉന്നത അധികൃതരാണ്. സാമൂഹിക അകലം പാലിച്ചു ട്രെയിനുകളോടിക്കാമെന്നിരിക്കേ റെയിൽവേ അധികൃതർ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്ന് റെയിൽവേ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

