Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ 61 പേർക്ക്​ കൂടി കോവിഡ്​; പുതുതായി 10 ഹോട്ട്​സ്​പോട്ടുകൾ കൂടി 

text_fields
bookmark_border
സംസ്​ഥാനത്ത്​ 61 പേർക്ക്​ കൂടി കോവിഡ്​; പുതുതായി 10 ഹോട്ട്​സ്​പോട്ടുകൾ കൂടി 
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 61 പേര്‍ക്ക്​ കൂടി ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 12 പേര്‍ക്കും കാസർകോട്​ 10 പേര്‍ക്കും കണ്ണൂരിൽ ഏഴു പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആറു പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നാലു പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും കോഴിക്കോട് രണ്ടു പേര്‍ക്കും എറണാകുളം ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ -എട്ട്​, കുവൈറ്റ് -അഞ്ച്​, ഒമാന്‍ -നാല്​, സൗദി അറേബ്യ, ഖത്തര്‍, മാലിദ്വീപ് ഒന്നുവീതം) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്​ട്ര-20, തമിഴ്‌നാട് -ആറ്​, ഡല്‍ഹി -അഞ്ച്​, കര്‍ണാടക -നാല്​, ഗുജറാത്ത്, രാജസ്ഥാന്‍ ഒന്നുവീതവും) നിന്നും വന്നതാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലെ രണ്ടു പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂരിൽ അഞ്ച്​ പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് നാലു പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ രണ്ടു പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 590 പേര്‍ രോഗമുക്തരായി.

വിമാനത്താവളം വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇൻസ്​റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 1241 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മ​െൻറഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്ക്​ അയച്ചു. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതുകൂടാതെ സ​െൻറിനല്‍ സര്‍വൈലന്‍സി​​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഞായറാഴ്​ച 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കാസർകോട്​ ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മ​െൻറ്​ സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Reports 61 New Covid Cases -Kerala news
Next Story