Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത് 593​...

സംസ്​ഥാനത്ത് 593​ പേർക്ക്​ കോവിഡ്​; 204 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
സംസ്​ഥാനത്ത് 593​ പേർക്ക്​ കോവിഡ്​; 204 പേർക്ക്​ രോഗമുക്തി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ​ 593 പേർക്ക് കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 364. വിദേശത്ത്​ നിന്നെത്തിയ​ 116 പേർക്കും മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തിയ ​90 പേർക്കും​​ രോഗം സ്​ഥിരീകരിച്ചു​. 19​ ആരോഗ്യപ്രവർത്തകർക്കും രോഗം സ്​ഥിരീകരിച്ചു. ഒരു ഡി.എസ്​.സി ജവാനും ഒരു ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

6416 പേരാണ്​ ചികിത്സയിലുുളത്​. 204 പേർ ​രോഗമുക്​തി നേടി. രണ്ടു മരണങ്ങൾ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തു. തിരുവനന്തപുരത്ത്​ അരുൺ ദാസ്​, ബാബുരാജ്​ എന്നിവരാണ്​ മരിച്ചത്​.

തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട്​ 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോട്​ 29, 
പത്തനംതിട്ട 28, ഇടുക്കി 28, വയനാട്​ 26, കോഴിക്കോട്​ 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള കണക്കുകൾ. 

തിരുവനന്തപുരം ഏഴ്​, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം ആറ്​, ഇടുക്കി ആറ്​, എറണാകുളം ഒമ്പത്​, തൃശൂർ 11, പാലക്കാട്​ 25, മലപ്പുറം 26, കോഴിക്കോട്​ ഒമ്പത്​, വയനാട്​ നാല്​, കണ്ണൂർ 38, കാസർകോട്​ ഒമ്പത്​ എന്നിങ്ങനെയാണ്​ രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. 

ശനിയാഴ്​ച 1053 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്​. സംസ്​ഥാനത്ത്​ 299 ഹോട്ട്​സ്​പോട്ടുകളാണ്​ നിലവിലുള്ളത്​. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 60 ശതമാനത്തിൽ കൂടുതലാണെന്നും ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണവും കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലും ഗുരുതരമല്ലാത്തവരെ പ്രാഥമിക കോവിഡ്​ സ​​​െൻററിലും ചികിത്സ നൽകും. സ്വകാര്യ ആശുപത്രികൾക്കും രോഗികളെ ചികിത്സിക്കാം. 50000 കിടക്കകളുള്ള ചികിത്സകേ​ന്ദ്രം ആരംഭിക്കും. കേരളത്തിൽ രോഗം സ്​ഥിരീകരിച്ചവരിൽ 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്​. ഇവരെ വീട്ടിൽ തന്നെ ചികിത്സിക്കാൻ സൗകര്യമൊരുക്കും. അപകട സാധ്യതയുള്ളവർക്ക്​ തൊട്ടടുത്ത്​ ചികിത്സ കേന്ദ്രം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ നൽകാം. രോഗവ്യാപനം കൂടിയാൽ ഈ സൗകര്യമായിരിക്കും പരിഗണിക്കുക. 

തിരുവനന്തപുരത്ത്​ സ്​ഥിതി ഗുരുതരം
തിരുവനന്തപുരത്ത്​ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്​ച 152 പേർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ നാലുപേരുടെ ഉറവിടം വ്യക്തമല്ല. സമൂഹവ്യാപനമുണ്ടാല പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഗുരുതര സാഹചര്യമുള്ള പ്രദേശങ്ങളിൽ ഇന്ന്​ അർധരാത്രി മുതൽ ജൂലൈ എട്ടുവരെ പത്തുദിവ​സത്തേക്ക്​ കടുത്ത നിയന്ത്രണം ഏർപ്പെടു​ത്തി. ഈ പ്രദേശങ്ങളിൽ ലോക്​ഡൗണിൽ യാതൊരുവിധ ഇളവുകളും നൽകില്ല. തീ​രപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ്​ നിയന്ത്രണം. അവശ്യ സർവിസുകൾ ഒഴികെ ഒന്നും പ്രവർത്തിക്കില്ല. ആവശ്യമെങ്കിൽ വർക്​ ഫ്രം ഹോം എന്നിവ ഉപയോഗപ്പെടുത്താം. ക്രിട്ടിക്കൽ കണ്ടെയ്​ൻമ​​െൻറ്​ സോണുകളിൽ ദേശീയ പാതകളിൽ ഗതാഗതം അനുവദിക്കും. എന്നാൽ ഇവി​െട വാഹനം നിർത്താൻ അനുമതി നൽകില്ല. ഓരോ കുടുംബത്തിലും അഞ്ചുകിലോ അരി, ഒരു കിലോ ധാന്യം എന്നിവ വിതരണം ചെയ്യും. മൊബൈൽ എ.ടി.എം ഉറപ്പാക്കും. 

ആദ്യ പ്ലാസ്​മ ബാങ്ക്​ മഞ്ചേരി മെഡിക്കൽ കോളജിൽ 
സംസ്​ഥാനത്തെ ആദ്യ പ്ലാസ്​മ ബാങ്ക്​ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവർത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതര രോഗബാധിതരായ രണ്ട​​ുപേർ കൂടി പ്ലാസ്​മ തെറപ്പിയിലുടെ രോഗമുക്തി​ നേടി. ഇവർക്ക്​ പ്ലാസ്​മ നൽകാനായി 22 പേർ മ​ഞ്ചേരി മെഡിക്കൽ എത്തി. ഇതുവരെ 50 ൽ അധികം പേർ പ്ലാസ്​മ നൽകി. 200 പേർ പ്ലാസ്​മ നൽകാൻ സന്നദ്ധത അറിയിച്ചു. ആലപ്പുഴയിലെ കോവിഡ്​ രോഗിക്ക്​ ​മ​ഞ്ചേരിയിൽനിന്ന്​ പ്ലാസ്​മ എത്തിച്ചുനൽകി. 

കാസർകോട്​ രോഗവ്യാപനം രൂക്ഷമായേക്കും. 
കാസർ​േകാട്​ അതിർത്തിയിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി. കാസർകോട്​ പച്ചക്കറി മാർക്കറ്റ്​ ക​ണ്ടെയ്​ൻമ​​െൻറ്​ സോണാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവിടെ വ്യാപാരം നടത്തും. 

വയനാട്ടിൽ അതീവ ജാഗ്രത
വയനാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയെന്ന്​ മുഖ്യമന്ത്രി. പുൽപ്പള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ ക്ലസ്​റ്റർ രൂപപ്പെടാൻ സാധ്യത കാണുന്നു. ആദിവാസി മേഖലയിൽ അതീവ ജാഗ്രത പുലർത്തേണ്ടത്​ ആവശ്യം.

Show Full Article
TAGS:covid 19 corona virus kerala covid 
News Summary - Kerala Reports 598 New Covid 19 Cases
Next Story