Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മന്‍ ചാണ്ടി...

ഉമ്മന്‍ ചാണ്ടി സ്മരണയിൽ കേരളം; അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സതീശൻ

text_fields
bookmark_border
ഉമ്മന്‍ ചാണ്ടി സ്മരണയിൽ കേരളം; അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സതീശൻ
cancel

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെന്ന ജനപ്രിയ നേതാവ് ഓർമയായിട്ട് ഇന്ന് മൂന്നുവർഷം. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം എത്തുന്നത്. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാഷ്ട്രീയത്തില്‍ സുപ്രധാന ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിയോജിപ്പുള്ളവരും അഭിപ്രായവ്യത്യാസമുള്ളവരും വിമര്‍ശിക്കുന്നവരും ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ബഹുമാനിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഓർമയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ജനങ്ങള്‍ എത്തുന്നുതിന് കാരണവും മറ്റൊന്നല്ല.

ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനയും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും. അനുസ്മരണ സമ്മേളനം കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെ​ടെയുള്ളവർ പ​ങ്കെടുക്കും.

അതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയുടെ ഓർമ പങ്കുവെച്ചു. ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

‘ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷേ, സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.’ -സതീശൻ പറഞ്ഞു. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുമ്പ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.

ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷേ, സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.

ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandyformer chief ministerremembrance dayVD SatheesanCongress
News Summary - Kerala Remembers Oommen Chandy; Satheesan Pays Tribute
Next Story