Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിനിമ റിലീസായി ഇന്ന്​...

സിനിമ റിലീസായി ഇന്ന്​ 36 വർഷം; പാലാരിവട്ടം പാലം പൊളിക്കു​േമ്പാൾ 'പഞ്ചവടിപ്പാല'ത്തെ ഓർത്ത്​ മലയാളികൾ

text_fields
bookmark_border
സിനിമ റിലീസായി ഇന്ന്​ 36 വർഷം; പാലാരിവട്ടം പാലം പൊളിക്കു​േമ്പാൾ പഞ്ചവടിപ്പാലത്തെ ഓർത്ത്​ മലയാളികൾ
cancel

പൊതു ഖജനാവ് കൊള്ളയടിക്കുന്ന നിർമാണ പ്രവർത്തനങ്ങളെയെല്ലാം മലയാളി വിശേഷിപ്പിക്കുന്നൊരു​ പേരുണ്ട്​-പഞ്ചവടിപ്പാലം. 'ഐരാവതക്കുഴി' പഞ്ചായത്തിലെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തുചേർന്ന്​ നടത്തുന്ന അഴിമതി വരച്ചുകാട്ടിയ കെ.ജി. ജോർജ്​ സംവിധാനം ചെയ്​ത 'പഞ്ചവടിപ്പാലം' എന്ന സിനിമയിൽ നിന്ന്​ കിട്ടിയ പേരാണത്​. മലയാളത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമയായ 'പഞ്ചവടിപ്പാലം' റിലീസ്​ ചെയ്​തിട്ട്​ ഇന്ന്​ 36 വർഷം തികയുന്നു. ഹൈകോടതി പോലും 'പഞ്ചവടിപ്പാലം' എന്ന്​ വിശേഷിപ്പിച്ച പാലാരിവട്ടം പാലം പൊളിച്ച്​ തുടങ്ങിയതും ഇന്നുതന്നെ. 1984 സെപ്റ്റംബർ 28നാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. 2020 സെപ്‌തംബർ 28ന്​ പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതോടെ ഈ യാദൃശ്​ചികത ആഘോഷമാക്കുകയാണ്​ സമൂഹ മാധ്യമങ്ങൾ.

ഒരു സാങ്കൽപിക പഞ്ചായത്തിൽ പണിത 200 അടി നീളമുള്ള പഞ്ചവടിപ്പാലത്തി​െൻറയും 750 മീറ്ററിലേറെ നീളം വരുന്ന യഥാർഥ മേൽപ്പാലമായ പാലാരിവട്ടം പാലത്തി​േൻറയും 'വിധി'യിലെ സമാനത ചൂണ്ടിക്കാട്ടി നിരവധി ​േ​ട്രാളുകളാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച കാലാതീത സിനിമയൊരുക്കിയ കെ.ജി.​ ജോർജി​െൻറയും കഥയൊരുക്കിയ വേളൂർ കൃഷ്​ണൻകുട്ടിയുടെയും 'ദീർഘവീക്ഷണ​'ത്തെ പ്രശംസിക്കുന്നുമുണ്ട്​ മലയാളികൾ.


വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥയെ ആസ്പദമാക്കിയാണ്​ കെ.ജി. ജോര്‍ജ് സിനിമയൊരുക്കിയത്​. ഗാന്ധിമതി ബാലനായിരുന്നു നിർമാണം. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയപ്പോൾ സംഭാഷണമെഴുതാൻ കാർട്ടൂണിസ്​റ്റ്​ യേശുദാസനും ഇവർക്കൊപ്പം ചേർന്നു.

രാഷ്​ട്രീയക്കാർക്ക്​ പണം തട്ടിയെടുക്കുന്നതിന്​ വേണ്ടി ബലക്ഷയമുണ്ടെന്ന് വരുത്തി തീർത്ത്​ നിലവിലുള്ള പാലം പൊളിക്കുന്നതും ഉദ്​ഘാടനത്തി​െൻറയന്ന്​ പുതിയ പാലം പൊളിഞ്ഞ്​ വീഴുന്നതുമാണ്​ സിനിമയിലുള്ളത്​. സിനിമ കേരളം ഏറ്റെടുത്തതോടെ ഇത്തരം പണം തട്ടിപ്പ്​ പദ്ധതികളെയെല്ലാം മലയാളികൾ പഞ്ചവടിപ്പാലമെന്ന്​ വിശേഷിപ്പിച്ച്​ തുടങ്ങി. പാലാരിവട്ടം പാലത്തി​െൻറ കാര്യത്തിൽ സമാന സാഹചര്യങ്ങൾ ഉടലെടുത്തതോടെ ഈ പാലത്തെ ഹൈകോടതി വിശേഷിപ്പിച്ചതും പഞ്ചവടിപ്പാലം എന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palarivattom bridgePalarivattam bridge scampanchavadipalam moviepalarivattom bridge demolishing
Next Story