Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്റെ അനുമതി

text_fields
bookmark_border
KSEB
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് റെഗുലേറ്ററി കമീഷന്റെ അനുമതി.

ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമീഷന്‍ അറിയിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മേയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്‌വഴക്കമാക്കില്ലെന്നും കമീഷന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയ​ന്ത്രണം ഉണ്ടായിരുന്നു. ഈ മാസം 30 വരെ നിയന്ത്രണം തുടരുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. അതേസമയം പവര്‍ക്കട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊതുജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Regulatory Commission Approves High Rate Power Purchase by KSEB
Next Story