Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനർനിർമാണം: ഒാഫറുകൾ...

പുനർനിർമാണം: ഒാഫറുകൾ പ്രഖ്യാപിച്ചവരുടെ യോഗം വിളിക്കാൻ തീരുമാനം

text_fields
bookmark_border
Kerala-Flood-Student
cancel

കോ​ട്ട​യം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, മ​ത-​സാ​മു​ദാ​യി​ക-​സാം​സ്​​കാ​രി​ക സ്​​ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ എ​ന്നി​വ​രു​ടെ വി​പ​ു​ല യോ​ഗം വി​ളി​ച്ചു​േ​ച​ർ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. റ​വ​ന്യൂ വ​കു​പ്പി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ക​ല​ക്​​ട​ർ​മാ​ർ​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മാ​യി​രി​ക്കും ഇ​തി​​​െൻറ ചു​മ​ത​ല. പ്ര​ള​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ത്ര​ത​ന്നെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​രു​ന്നു. പു​തി​യ​താ​യി നി​ർ​മി​ക്കേ​ണ്ട വീ​ടു​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ല​ധി​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഒാ​രോ ജി​ല്ല​യി​ലും ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും വ്യ​ക്​​തി​ക​ളും ചേ​ർ​ന്ന്​ മൂ​വാ​യി​രം മു​ത​ൽ നാ​ലാ​യി​രം വ​രെ വീ​ടു​ക​ളു​െ​ട നി​ർ​മാ​ണ​ത്തി​നു​ള്ള ഒാ​ഫ​റു​ക​ളാ​ണ്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​നു​പു​റ​മേ വി​ദേ​ശ​ത്തു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഴു​വ​ൻ ഒാ​ഫ​റു​ക​ളും അ​ന്നു​ത​ന്നെ സ്വീ​ക​രി​ച്ച സ​ർ​ക്കാ​ർ ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ്​ ഇ​വ​രെ വി​ളി​ച്ച്​ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​ത്. സ്​​ഥ​ലം ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ഭൂ​മി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മി​ടും.

വീ​ടു​ക​ൾ എ​വി​ടെ നി​ർ​മി​ക്ക​ണ​ം, അ​തി​​​െൻറ സു​ര​ക്ഷ, ഭൂ​മി​യു​ടെ പാ​രി​സ്​​ഥി​തി​ക സാ​ഹ​ച​ര്യം എ​ന്നി​വ​യെ​ല്ലാം വി​വി​ധ​ത​ല​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​വും പ​ു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​നു​വ​ദി​ക്കു​ക. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു.

ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്താ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ദേ​ശീ​യ-​സം​സ്​​ഥാ​ന പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​സ്​​ഥി​രം നി​ർ​മാ​ണ​ത്തി​ന്​ നി​ശ്ചി​ത​സ​മ​യം തീ​രു​മാ​നി​ച്ച്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsrebuild kerala
News Summary - Kerala Rebuild - Kerala News
Next Story