നവകേരളം: ജര്‍മനി 720 കോടി നൽകും
text_fieldsതിരുവനന്തപുരം: പ്രളയാനന്തര കേരളത്തിെൻറ പുനഃസൃഷ്ടിക്കായി ജർമനി 720 കോടി രൂപ വ ായ്പ നൽകും. 24 കോടിയുടെ സാങ്കേതികസഹായവും നല്‍കുമെന്ന് ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടി ന് നെയ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലാവസ്ഥവ്യതിയാനത്തെ ചെറുക്കുന്ന തരത്തി ലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ആസൂത്രണം ചെയ്യാനാണ് കുറഞ്ഞപലിശക്ക് 720 കോടി നൽകുന്നത്. ഇതിനുപുറമെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി യും വായ്പ നൽകും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രതല പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനതലത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തി.
ജര്‍മന്‍ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യു വഴിയാണ് 90 ദശലക്ഷം യൂറോ (720 കോടി രൂപ) വായ്പ നല്‍കുന്നത്. കൊച്ചിയിലെ വാട്ടര്‍ മെട്രോ പദ്ധതിക്ക് ലോകബാങ്കിെൻറയും ഏഷ്യന്‍ െഡവലപ്മെൻറ് ബാങ്കിെൻറയും സഹകരണത്തോടെയാണ് വായ്പ നൽകുക. 15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും 10 ദ്വീപസമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റര്‍ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി.
ഊര്‍ജമേഖലയില്‍ കേരളവുമായി സഹകരിക്കുന്നതിെൻറ ഭാഗമായി ഒഴുകുന്ന സൗരോര്‍ജ പ്ലാൻറുകള്‍ കാരപ്പുഴ, മലമ്പുഴ ജലസംഭരണികളില്‍ സ്ഥാപിക്കും. ഇതിനുള്ള പഠനം ഉടന്‍ പൂര്‍ത്തിയാകും. ആവശ്യമെങ്കില്‍ ഇത്തരം സൗരോര്‍ജ പ്ലാൻറുകള്‍ കൂടുതലായി സ്ഥാപിക്കാനുള്ള സഹായം നല്‍കും. മേല്‍ക്കൂര സൗരോര്‍ജപദ്ധതികള്‍ക്ക് സഹായം നല്‍കാനും ജര്‍മനി സന്നദ്ധമാണ്. കേരളത്തില്‍ മണ്ണിെൻറ ഗുണം നഷ്ടപ്പെട്ട പ്രദേശങ്ങളിലെ നീര്‍വീഴ്ച വികസനത്തിനും കാലാവസ്ഥവ്യതിയാനങ്ങളെ ചെറുക്കുന്നതിനുമുള്ള പദ്ധതിക്ക് കെ.എഫ്.ഡബ്ല്യു സഹായം നല്‍കും. അടുത്തവര്‍ഷം ആരംഭിക്കുന്ന പദ്ധതിക്കായി 40 കോടി രൂപയാണ് ബാങ്ക് നല്‍കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
