Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണ നേരിടാൻ കേരളം സജ്ജം -മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
KK-Shailaja
cancel

തിരുവനന്തപുരം: മാരകമായ കൊറോണ വൈറസ് ബാധയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

കൊറോണയെ നേരിടാൻ കേരളം കൃത്യമായ മുൻകരുതൽ എടുത്തിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. പ്രതിരോധ നടപടികളെ കുറിച്ചും സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ചും വിശദമായ പ്രസ്താവന മന്ത്രി സഭയിൽ നടത്തും.

കേരളത്തിൽ കഴിഞ്ഞ ദിവസം ഒരാൾക്കുകൂടി കൊറോണ റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala ready for facing corona says mionister
Next Story